നിന്നെയൊക്കെ ജയിപ്പിച്ചുവിട്ട സിപിഎമ്മിനെ പറഞ്ഞാല്‍ മതിയല്ലോ, നിന്റെ വളിപ്പുകള്‍ ഇവിടെ വേണ്ട: മുകേഷിനെ വലിച്ചിവാരി തേച്ച് ഷമ്മി തിലകന്‍

31

കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ എഎംഎംഎയുടെ യോഗംകഴിഞ്ഞദിവസം നടന്നപ്പോള്‍ താരങ്ങളായ മുകേഷും ഷമ്മി തിലകനും തമ്മില്‍ വലിയ വാഗ്വാദം നടന്നെന്നും ഒടുവില്‍ കൈയ്യാങ്കളിയില്‍ എത്തുമെന്ന അവസ്ഥ വന്നപ്പോള്‍ മറ്റു താരങ്ങളാണ് പിടിച്ചു മാറ്റിയതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഒരു പ്രമുഖ പത്രമാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടത്. യോഗത്തിനിടെ നടി ഹണിറോസും അമ്മ നേതൃത്വത്തിനെതിരേ ആഞ്ഞടിച്ചു.

നടനും എംഎല്‍എയുമായ മുകേഷും ഷമ്മി തിലകനും തമ്മിലാണ് രൂക്ഷമായ വാക്കുതര്‍ക്കം നടന്നത്. വിനയന്‍ ചിത്രത്തില്‍ അഭിനയിച്ച തനിക്കെതിരേ മുകേഷ് പാരവച്ചെന്ന ഷമ്മിയുടെ വെളിപ്പെടുത്തലാണ് പ്രശ്‌നത്തിന് കാരണം. ഇതിനു മറുപടിയായി മുകേഷ് തിലകനെയും ഷമ്മിയെയും കളിയാക്കി സംസാരിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisements

പരസ്യമായി ആക്ഷേപിച്ചതിന് ഷമ്മിയെയും തിലകനെയും ചേര്‍ത്ത് മുകേഷ് പറഞ്ഞ തമാശ ഷമ്മിതിലകനെ ദേഷ്യം പിടിപ്പിച്ചു. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം മൂത്ത് അടിയുടെ വക്കിലേക്ക് നീങ്ങുകയും ഒടുവില്‍ അധ്യക്ഷനും മറ്റുള്ളവരും പിടിച്ചുമാറ്റുകയുമായിരുന്നു. റിപ്പോര്‍ട്ടിലെ മറ്റു കാര്യങ്ങള്‍ ഇങ്ങനെ- വിനയന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ 50,000 അഡ്വാന്‍സ് വാങ്ങിയ തന്നെ പാരവെച്ചത് മൂകേഷാണെന്ന് ഇടയില്‍ ഷമ്മിതിലകന്‍ ആരോപിച്ചു. മാന്നാര്‍ മത്തായി സ്പീക്കിംഗിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടയില്‍ വിനയന്റെ ചിത്രത്തില്‍ അഭിനയിച്ചാല്‍ നീ അനുഭവിക്കുമെന്ന് മുകേഷ് തന്നോട് പറഞ്ഞതായിട്ടാണ് ഷമ്മി തിലകന്‍ പറഞ്ഞത്. മുകേഷ് ഈ പ്രശ്നം വലുതാക്കിയെന്നും അതിലൂടെ തനിക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നും പറഞ്ഞു. ഇതിന് തിലകനെയും ഷമ്മിയെയും ചേര്‍ത്ത് തമാശപറഞ്ഞാണ് മുകേഷ് മറുപടി പറഞ്ഞത്.

എന്നാല്‍ തന്റെ വളിപ്പുകള്‍ ഇവിടെ വേണ്ടെന്ന് പറഞ്ഞ് ഷമ്മി തിരിച്ചടിക്കുകയും തന്നെയൊക്കെ ജയിപ്പിച്ചു വിട്ട സിപിഎമ്മിനെ പറഞ്ഞാല്‍ മതിയെന്നും ഷമ്മി തുറന്നടിച്ചു. ഇതില്‍ പിടിച്ച് ഇരുവരും തമ്മില്‍ ശക്തമായ വാക്കേറ്റം ഉണ്ടാകുകയും ഒടുവില്‍ മോഹന്‍ലാല്‍ ഇടപെട്ട് പിടിച്ചുമാറ്റുകയുമായിരുന്നു. മോഹന്‍ലാലിന്റെ നിര്‍ദേശപ്രകാരം നടി ആക്രമിക്കപ്പെട്ട കേസില്‍ കക്ഷിചേരാന്‍ ഹര്‍ജി നല്‍കിയ താന്‍ ചതിക്കപ്പെട്ടെന്ന് ഹണിറോസും യോഗത്തില്‍ ആരോപിച്ചു. സമര്‍പ്പിക്കപ്പെട്ട ഹര്‍ജി തന്നെ പൂര്‍ണ്ണമായും കാണിച്ചില്ലെന്നാണ് ഹണിറോസിന്റെ പരാതി.

Advertisement