കൊച്ചി: കൊച്ചിയില്‍ മയക്കു മരുന്നു കേസില്‍ അറസ്റ്റിലായത് മമ്മൂട്ടിയുടെ സിനിമകളില്‍ അടക്കം ചില സിനിമകളിലും നിരവധി സീരിയലുകളിലും വേഷമിട്ട നടി അശ്വതി ബാബു. 22കാരിയായ നടി തന്റെ സീരിയല്‍ പശ്ചാത്തലം വെച്ച് കൊച്ചിയില്‍ മയക്കു മരുന്ന് കച്ചവടം പൊടിപൊടിക്കുകയായിരുന്നു.
കൊച്ചിയിലെ ഫ്ളാറ്റ് കേന്ദ്രീകരിച്ച് നടിയും ഡ്രൈവറും ചേര്‍ന്ന് മയക്കു മരുന്ന് കച്ചവടം നടത്തുന്നതായി വ്യക്തമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരെ തേടി പാലച്ചുവട്ടിലെ ഗോള്‍ഡന്‍ ഗേറ്റ് ഫ്ളാറ്റില്‍ എത്തുന്നത്. കൊച്ചിയിലെ മയക്കു മരുന്നു വിതരണ ശൃംഖലയിലെ കണ്ണിയായ അശ്വതി പൊലീസ് എത്തുമ്ബോഴും തന്റെ ഒരു കസ്റ്റമറെ കാത്തു നില്‍ക്കുകയായിരുന്നു.
നടിയുടെ ഫ്ളാറ്റില്‍ മയക്കുമരുന്നു പാര്‍ട്ടിയും വില്പനയും നടത്തുന്നതായി നേരത്തെ തന്നെ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് വ്യക്തമായ തെളിവുകള്‍ ലഭിച്ചതോടെയാണ് നടിയെ അറസ്റ്റ് ചെയ്യാനായി പൊലീസ് ഇവരുടെ ഫ്ളാറ്റിലേക്ക് എത്തിയത്.
അശ്വതിക്ക് പുറമേ കോട്ടയം സ്വദേശി ബിനോയ് ഏബ്രഹാമിനെയും തൃക്കാക്കര പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ബിനോയ് ഏബ്രഹാമാണു മയക്കുമരുന്ന് ബാംഗ്ലൂരില്‍നിന്ന് എത്തിച്ചിരുന്നത്.
തെളിവുകളോടെയാണ് അശ്വതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. കസ്റ്റമറായ ഒരാള്‍ക്ക് നല്‍കാനായി മൂന്നര ഗ്രാം എംഡിഎംഎയുമായി ഫ്ളാറ്റിനു താഴെ കാത്തു നില്‍ക്കുകയായിരുന്നു പൊലീസ് എത്തുമ്ബോള്‍ അശ്വതി.
ഇവര്‍ നാളുകളായി മയക്കു മരുന്നിന് അടിമയാണെന്നാണ് പൊലീസ് പറയുന്നത്. എം.ഡി.എം.എ വില്‍പ്പനയ്ക്കായി കയ്യില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് വ്യക്തമായ അറിവു കിട്ടിയതിനെ തുടര്‍ന്നായിരുന്നു നടിയെ തേടി പൊലീസ് എത്തിയത്. എന്നാല്‍ ഇവരുടെ ഫ്ളാറ്റില്‍ തിരച്ചില്‍ നത്തി എങ്കിലും മയക്കു മരുന്ന് കണ്ടെത്താനായില്ല.
കൈയില്‍ തേച്ചിട്ട് മൂക്കിപ്പൊടി വലിക്കുന്നതു പോലെ ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് എംഡിഎംഎ. കുറഞ്ഞ അളവില്‍ പോലും കൂടുതല്‍ കാലം ഉപയോഗിക്കാന്‍ കഴിയുന്നവയാണ് ഇവ. റീട്ടെയില്‍ ആള്‍ക്കാര്‍ക്ക് 5000ത്തിനും വില്‍പ്പനയ്ക്കായി വാങ്ങുന്നവര്‍ക്ക 3000ത്തിനുമാണ് അശ്വതി മയക്കു മരുന്ന് വിറ്റിരുന്നത്.
അശ്വതി വഴി ഈ മയക്കു മരുന്ന് ഹൈ ക്ലാസ് ലെവലില്‍ സ്ഥിരമായി ഉപയോഗിക്കുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്. സിനിമാ സരിയല്‍ രംഗത്തെ മറ്റാരെങ്കിലും ഇതില്‍ കണ്ണിയാണോ എന്നും പൊലീസ് അന്വേഷിച്ച് വരികയാണ്.
മമ്മൂട്ടിയുടെ സിനിമയില്‍ അടക്കം ഇവര്‍ ചില സിനിമകളിലും വേഷമിട്ടിട്ടുള്ലതായാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം. തിരുവനന്തപുരം പള്ളിത്തുറ സ്വദേശിനിയാണ് അശ്വതി.
കോട്ടയം മണിമലക്കാരനാണ് അറസ്റ്റിലായ ഡ്രൈവര്‍ ബിനോയ്. തൃക്കാക്കര പൊലീസാണ്് അശ്വതിയെ അറസ്റ്റ് ചെയ്തത്. നടിയുടെ ഡ്രൈവര്‍ ബിനോയിയും പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ബെംഗളൂരുവില്‍ നിന്നാണ് ലഹരി മരുന്ന് എത്തിച്ചതെന്നാണ് പ്രാഥമിക വിവരം.
ലോക വ്യാപകമായി നിരോധിക്കപ്പെട്ട ലഹരിമരുന്നാണ് മെത്തലിന്‍ ഡയോക്സി മെത്തഫിറ്റമിന്‍ എന്ന എം.ഡി.എം.എ. കഴിഞ്ഞ സെപ്റ്റംബറില്‍ എറണാകുളത്ത് വന്‍ മയക്കുമരുന്ന് വേട്ട നടന്നിരുന്നു.
200 കോടിയുടെ ലഹരി മരുന്ന് എക്സൈസാണ് പിടികൂടിയത്. 32 കിലോയുടെ എംഡിഎംഎ(മെത്തലിന്‍ ഡയോക്സി മെത്തഫിറ്റമിന്‍) എന്ന ലഹരി മരുന്നാണ് അന്ന് പിടിച്ചെടുത്തത്. നഗരത്തിലെ പാഴ്സല്‍ സര്‍വീസ് വഴി എട്ട് വലിയ പെട്ടികളിലാണ് എംഡിഎംഎ കടത്താന്‍ ശ്രമിച്ചത്.
പരിശോധനയില്‍ കണ്ടെത്താതിരിക്കുന്നതിനു കറുത്ത ഫിലിമുകള്‍ കൊണ്ടു പൊതിഞ്ഞതിനു ശേഷം തുണികള്‍ക്കിടയില്‍ ഒളിപ്പിച്ചാണു കടത്താന്‍ ശ്രമിച്ചത്. കൊച്ചിയെ തന്നെ പിടിച്ചു കുലുക്കിയ വന്‍ ലഹരി മരുന്ന് വേട്ടയായിരുന്നു അത്.ഈ സംഭവത്തിന് രണ്ട് മാസം പിന്നിടുമ്ബോഴാണ് കൊച്ചിയില്‍ അതേ മയക്കുമാരുന്നുമായി സീരിയല്‍ നടി അറസ്റ്റിലായിരിക്കുന്നത്.
ഇവര്‍ മയക്കു മരുന്ന് കടത്ത് സംഘത്തിലെ കണ്ണിയാണോ എന്നതടക്കമുള്ള വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചു വരികയാണ്. ഇവരെ ചോദ്യം ചെയ്യുന്നതില്‍ നിന്നും കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.