തന്റെ വളര്‍ത്തുനായക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത നടന് ദുല്‍ഖര്‍ സല്‍മാനെതിരെ മത യാഥാസ്ഥിതികരുടെ രൂക്ഷവിമര്‍ശനം.
Advertisements
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ നിരവധിയാളുകളാണ് ദുല്‍ഖറിനെ വിമര്‍ശിച്ച് കമന്റുകളിട്ടിരിക്കുന്നത്.
‘ഹണി’ എന്ന് പേരുള്ള ബോക്സര്‍ ഇനത്തില്‍ പെട്ട തന്റെ നായക്കൊപ്പമുള്ള ചിത്രമാണ് ദുല്‍ഖര്‍ പോസ്റ്റ് ചെയ്തത്.
ഇതാദ്യമായല്ല താരം നായയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നത്. ”അറിയാവുന്നവര്‍ക്ക് മനസ്സിലാകും, ഇതെത്ര വലിയ സംഭവമാണെന്ന്.
കുട്ടിയായിരുന്ന കാലത്ത് നായകളെ കാണുമ്പോള്‍ പേടിയായിരുന്നു. പക്ഷേ, ഹണി, ഇവളാണ് എന്നെ മാറ്റിയത്. എത്ര ഹാപ്പിയായ മനോഹരിയായ കൂട്ടുകാരി- ദുല്‍ഖര്‍ കുറിച്ചു.
നായ ഹറാം ആണെന്നും ഒരു മുസ്ലിം ഒരിക്കലും നായയെ തൊടരുതെന്നുമാണ് കമന്റുകളില്‍ ഭൂരിഭാഗവും.
Advertisement