ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20 ഇന്ത്യന്‍ ടീമില്‍ നിരവധി മാറ്റങ്ങള്‍ക്ക് സാധ്യത. ആദ്യ മത്സരത്തില്‍ ദയനീയമായി പരാജയപ്പെട്ടതാണ് മൂന്നോളം മാറ്റങ്ങള്‍ വരുത്താന്‍ നായകന്‍ രോഹിത്ത് ശര്‍മ്മയെ പ്രേരിപ്പിക്കുന്നത്.
ദിനേഷ് കാര്‍ത്തിക്, യുസ് വേന്ദ്ര ചഹല്‍, ഖലീല്‍ അഹമ്മദ് എന്നീ താരങ്ങളാണ് നാളെ നടക്കുന്ന രണ്ടാം ടി20യില്‍ പുറത്താകുക. ദിനേഷ് കാര്‍ത്തികിന് പകരം ശുഭ്മാന്‍ ഗില്‍ ടീം ഇന്ത്യയില്‍ ഇടംപിടിച്ചേക്കും. കല്‍ദീപ് യാദവിന് വേണ്ടിയാകും യുസ് വേന്ദ്ര ചഹല്‍ പ്ലെയിംഗ് ഇലവന് പുറത്താകുക.
ആദ്യ ടി20യില്‍ അമ്പേപരാജയപ്പെട്ട ഖലീല്‍ അഹമ്മദിന് പകരം സിദ്ധാര്‍ത്ഥ് കൗളോ മുഹമ്മദ് സിറാജോ ടീമില്‍ ഇടംപിടിക്കും.
ന്യൂസിലന്‍ഡിനെതിരെ ആദ്യ ടി20യില്‍ ഇന്ത്യയുടെ തോല്‍വി 80 റണ്‍സിനായിരുന്നു. മത്സരത്തില്‍ ന്യൂസിലന്‍ഡ് നേടിയ 220 റണ്‍സ് വിജയ ലക്ഷ്യത്തിന് മുന്നില്‍ ഇന്ത്യ വെറും 139 റണ്‍സില്‍ പുറത്താവുകയായിരുന്നു.
ഇന്ത്യന്‍ സാധ്യതാ ടീം ഇങ്ങനെ ശിഖാര്‍ ധവാന്‍, രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത്, എം എസ് ധോണി, ഹാര്‍ദിക് പാണ്ട്യ, വിജയ് ശങ്കര്‍, ക്രുനാല്‍ പാണ്ട്യ, കുല്‍ദീപ് യാദവ്, ഖലീല്‍ അഹമ്മദ്, സിദ്ധാര്‍ത്ഥ് കൗള്‍.