റിയാദ്: സൗദി തൊഴില്‍ മേഖലകളില്‍ വിദേശ തൊഴിലാളികളെ കണ്ടെത്താന്‍ പരസ്യം നല്‍കുന്നത് നിയമ ലംഘനമാണെന്ന് സൗദി തൊഴില്‍ സാമൂഹിക, വികസനകാര്യ മന്ത്രാലയം അറിയിച്ചു. സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിനിടെ പരസ്യം നല്‍കി വിദേശികളെ തെരഞ്ഞെടുക്കുന്നത് റിക്രൂട്‌മെന്റ് നിയമങ്ങളുടെ ലംഘനമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
അടുത്തിടെ സൗദിയിലെ ടെലികോം കമ്പനിയിലെ തൊഴിലവസരം സംബന്ധിച്ച് ജോര്‍ദാന്‍ സര്‍ക്കാരിന് കീഴിലുളള റിക്രൂട്‌മെന്റ് ഏജന്‍സി പരസ്യം പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന് സൗദിയിലെ തൊഴില്‍ രഹിതരായ യുവാക്കള്‍ പരാതിയുമായി രംഗത്തെത്തിയതോടെയാണ് സൗദിയിലേക്ക് റിക്രൂട്‌മെന്റ് നടത്തുന്നതിന് പരസ്യം പാടില്ലെന്ന വ്യവസ്ഥയുണ്ടെന്ന് തൊഴില്‍, സാമൂഹിക വികസന കാര്യ മന്ത്രാലയം വ്യക്തമാക്കിയത്.
Advertisements
Advertisement