ദമാം: സ്ത്രീകള്‍ക്ക് ഡ്രൈവിംഗിന് അനുമതി ലഭിച്ച സൗദിയില്‍ ആദ്യ ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ച ഇന്ത്യക്കാരി മലയാളി. പത്തനംതിട്ട സ്വദേശി സാറാമ്മ തോമസിനാണ് (സോമി ജിജി) ലൈസന്‍സ് കിട്ടിയത്. കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ കിംഗ് അബ്ദുല്‍ അസീസ് നേവല്‍ ബേസ് മിലിട്ടറി ആശുപത്രിയില്‍ നഴ്‌സാണ് സാറാമ്മ.
സാറാമ്മയ്ക്ക് ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരുന്നു. പത്തനംതിട്ട കുമ്ബഴ പുതുപ്പറമ്ബില്‍ മേലേതില്‍ മാത്യു പി. തോമസിന്റെ ഭാര്യയാണ്. ജുബൈല്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ എല്‍.കെ.ജി. വിദ്യാര്‍ത്ഥി എയ്‌തന്‍ തോമസ് മാത്യു സാറാമ്മ തോമസിന്റെ ഏക മകനാണ്.
Advertisements
Advertisement