വിശ്വാസികളുടെ പ്രതിഷേധം തുടരുന്നു; എല്ലായിടത്തും നാമജപഘോഷയാത്ര; അകമ്പടിയായി ശ്രീകൃഷ്ണ പരുന്തും

24

കോട്ടയം: ശബരിമല സ്ത്രീപ്രവേശന വിധിയില്‍ പ്രതിഷേധിച്ച് നിരവധിപ്പേരാണ് രംഗത്തെത്തുന്നത്. സംസ്ഥാനത്ത് പലയിടത്തും വിശ്വാസികളുടെ പ്രതിഷേധം തുടരുന്നു. കോട്ടയത്തും തൃപ്പൂണിത്തുറയിലും നടന്ന നാമജപഘോഷയാത്രയില്‍ നൂറുകണക്കിന് സ്ത്രീകള്‍ പങ്കെടുത്തു.

Advertisements

കോട്ടയത്ത് അയ്യപ്പ ഭക്ത മഹാസംഗമം സംഘടിപ്പിച്ചായിരുന്നു പ്രതിഷേധം. തിരുന്നക്കര ക്ഷേത്രമൈതാനത്തു നിന്ന് ആരംഭിച്ച നാമജപ യാത്ര സ്ത്രീകള്‍ നയിച്ചു.

കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ ആയിരകണക്കിന് സ്ത്രീകളാണ് സംഗമത്തില്‍ പങ്കെടുത്തത്. ശരണംവിളികളുമായി മുന്നേറിയ യാത്രയ്ക്ക് അകമ്പടിയായി ശ്രീകൃഷ്ണ പരുന്തുമെത്തിയതോടെ ആവേശം അണപൊട്ടി.

എരുമേലിയില്‍ നിന്നും പേട്ട കൊച്ചമ്പലത്തിലേക്ക് നടന്ന നാമജപ യാത്രയിലും സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.

തൃപ്പൂണിത്തുറയിലെ വിവിധ ക്ഷേത്രങ്ങളില്‍ നിന്ന് പൂര്‍ണത്രയീശ ക്ഷേത്രസന്നിധിയിലേക്കാണ് നാമജപ ഘോഷയാത്ര സംഘടിപ്പിച്ചത്. വിവിധ ഹൈന്ദവ സംഘടനാ നേതാക്കളും കോണ്‍ഗ്രസ് നേതാവ് കെ.ബാബു ഉള്‍പ്പെടെയുള്ളവര്‍ പിന്തുണയുമായെത്തി.

Advertisement