കോട്ടയം: സംഘപരിവാര്‍ ഭീഷണിയെത്തുടര്‍ന്ന് പ്രമുഖ യുവ എഴുത്തുകാരന് എസ്. ഹരീഷിന്റെ പുതിയ നോവല്‍ ‘മീശ’ പിന്‍വലിച്ചു. മലയാളത്തിലെ പ്രമുഖ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവന്നിരുന്ന നോവല്‍ പിന്‍വലിക്കുകയാണെന്ന് ഹരീഷ് അറിയിച്ചു. സംഘപരിവാര്‍ സംഘടനകളുടെ നിരന്തര ഭീഷണിയെത്തുടര്‍ന്നാണ് നോവല്‍ പിന്‍വലിക്കുന്നതെന്ന് ഹരീഷ് പറഞ്ഞു.
സ്ത്രീകളുടെ ക്ഷേത്രസന്ദര്‍ശനം സംബന്ധിച്ച സംഭാഷണത്തിലേര്‍പ്പെടുന്ന കഥാപാത്രത്തെ സൃഷ്ടിച്ചതിന് നോവലിനെതിരെ സൈബര്‍ ആക്രമണം ശക്തമായിരുന്നു. ഹരീഷിന്റെ ഫേസ്ബുക്ക് പേജില്‍ ആക്രമണം രൂക്ഷമായപ്പോള്‍ അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്തു. ഹരീഷിന്റെ കുടുംബത്തെ കൂടി ഉള്‍പ്പെടുത്തിയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചാരണമുണ്ടായത്.
കുട്ടനാടിന്റെ പശ്ചാത്തലത്തിലുള്ള നോവലിന്റെ മൂന്ന് അധ്യായങ്ങള്‍ മാത്രമാണ് ആഴ്ചപ്പതിപ്പില്‍ ഇതുവരെ പ്രസിദ്ധീകരിച്ചത്. അരനൂറ്റാണ്ട് മുന്‍പുള്ള കേരളീയ ജാതിജീവിതത്തെ ദളിത് പശ്ചാത്തലത്തില്‍ ആവിഷ്ക്കരിക്കുന്ന നോവലാണ് മീശ. കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച ചെറുകഥാസമാഹാരമായ ആദത്തിന് ശേഷം എസ്. ഹരീഷ് രചിക്കുന്ന ആദ്യ നോവലാണ് മീശ.