കാമഭ്രാന്തന്‍മാരെ ഭയന്ന് രാജസ്ഥാന്‍ ദമ്പതികള്‍ മകളെ വളര്‍ത്തിയത് ആണ്‍വേഷം കെട്ടിച്ച്, എന്നിട്ടും റോഷന്‍ എന്ന നരാധമന്‍ പാതിരാത്രി ചെയ്തത് ഇങ്ങനെ: ഓച്ചിറയിലെ പെണ്‍കുട്ടിയുടെ കുടുംബം അനുഭവിച്ചത്‌

41

ഓ​ച്ചി​റ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത നാ​ടോ​ടി പെ​ൺ​കു​ട്ടി​യെ മാ​താ​പി​താ​ക്ക​ളെ മ​ർ​ദ്ദി​ച്ച​വ​ശ​രാ​ക്കി​യ ശേ​ഷംത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് സം​ഘം ബംഗളൂരുവിലേക്ക് തി​രി​ച്ചു.

ഓ​ച്ചി​റ സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് റോ​ഷ​ൻ എ​ന്ന യു​വാ​വാ​ണ് പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ​തെ​ന്നും ഇ​വ​ർ ബംഗളൂരുവിൽ ഉള്ളതായും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു. ഓ​ച്ചി​റ​യ്ക്ക് സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു​വ​രു​ന്ന രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശികളായ ദന്പതികളുടെ മ​ക​ളെ​യാ​ണ് അ​ക്ര​മി​സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

Advertisements

സം​ഭ​വ​വു​മാ​യി​ ബ​ന്ധ​പ്പെ​ട്ട് ഓ​ച്ചി​റ സ്വ​ദേ​ശി​ക​ളാ​യ അ​ന​ന്തു, വി​പി​ൻ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റു​ ചെ​യ്തി​രു​ന്നു. മൂ​വ​ർ​ സം​ഘ​മാ​ണ് പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളെ അ​ടി​ച്ചു​വീ​ഴ്ത്തി​യ​ശേ​ഷം കാ​റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.ക​ഴി​ഞ്ഞ​ ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഘം വീ​ട്ടി​ൽ​ക​യ​റി ര​ക്ഷി​താ​ക്ക​ളെ മ​ർ​ദി​ച്ച​ശേ​ഷം പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

അ​ടി​യേ​റ്റ് കി​ട​ന്ന ര​ക്ഷി​താ​ക്ക​ളെ പ​രി​സ​ര​വാ​സി​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. തു​ട​ർ​ന്ന് ഓ​ച്ചി​റ പോ​ലീ​സ് രാ​ത്രി​യി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ കാ​യം​കു​ളം ഭാ​ഗ​ത്തു​നി​ന്ന് പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ കണ്ടെടുത്തിരുന്നു.

പിന്നീടുള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ന​ന്തു​വും വി​പി​നും പി​ടി​യി​ലാ​യ​ത്. ഒ​ന്ന​ര​മാ​സം മുമ്പ്‌ ഇ​തേ രീ​തി​യി​ൽ സം​ഭ​വം അ​ര​ങ്ങേ​റി​യി​രു​ന്നു. അ​ന്ന് പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ​ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും നാ​ട്ടു​കാ​ർ ഇടപെട്ടതോടെ അക്രമികൾ പിന്മാറുകയായിരുന്നു.

ഒ​രു വ​ർ​ഷം മുമ്പ്‌ ഇ​വ​രു​ടെ വീ​ട് കു​ത്തി​ത്തു​റ​ന്ന് 25,000 രൂ​പ മോ​ഷ്ടി​ച്ച​തി​ന് പി​ന്നി​ലും ഈ ​സം​ഘ​മാ​ണെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച​ വി​വ​രം. വ​ർ​ഷ​ങ്ങ​ളാ​യി വ​ഴി​യോ​ര​ത്ത് ക​ര​കൗ​ശ​ല സാ​ധ​ന​ങ്ങ​ൾ നി​ർ​മി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം.

ത​ട്ടി​ക്കൊ​ണ്ടു​പോ​യ പെ​ൺ​കു​ട്ടി​യെ കൂ​ടാ​തെ മ​റ്റൊ​രു പെ​ൺ​കു​ട്ടി​യും ഇ​വ​ർ​ക്കു​ണ്ട്. സുരക്ഷിതത്വത്തിനായി പെ​ൺ​കു​ട്ടി​ക​ളെ ആൺവേഷം കെട്ടിച്ചാണ് നാടോടി ദമ്പതികൾ വളർത്തിയിരുന്നത്. വേ​ണ്ട​ത്ര സു​ര​ക്ഷി​ത​മ​ല്ലാ​ത്ത വീ​ട്ടി​ലാ​ണ് കു​ടും​ബം താ​മ​സി​ച്ചു​വ​ന്ന​ത്. ഇ​വി​ടെ ഗു​ണ്ട​ക​ളു​ടെ ശ​ല്യ​വും നി​ര​ന്ത​രം കു​ടും​ബ​ത്തി​ന് അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്നി​രു​ന്നു.

നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണ് പി​ടി​യി​ലാ​തെ​ന്നാ​ണ് വി​വ​രം. മാ​സ​ങ്ങ​ൾ​ക്ക് മുമ്പ്‌ ദേ​ശീ​യ​പാ​ത​യി​ൽ അ​ച്ഛ​നേ​യും മ​ക​നേ​യും ത​ട​ഞ്ഞു​നി​ർ​ത്തി മ​ർ​ദി​ച്ച​ശേ​ഷം പ​ണം ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​യാ​ണ് കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് റോഷൻ.

Advertisement