റൊണാള്‍ഡോയേയും സാലേയും കടത്തിവെട്ടി: ലൂക്കാ മോഡ്രിച്ച്‌ മികച്ച യൂറോപ്യന്‍ ഫുട്ബോളര്‍

69

മൊണോക്കോ: പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാ എന്നിവരെ പിന്നിലാക്കി യൂറോപ്പിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി റയല്‍ മാഡ്രിഡിന്റെ ക്രൊയേഷ്യന്‍ മധ്യനിര താരം ലൂക്ക മോഡ്രിച്ച്‌.

Advertisements

കൂടാതെ യൂറോപ്പിലെ മികച്ച മധ്യനിര താരത്തിനുള്ള പുരസ്‌കാരവും തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മോഡ്രിച്ച്‌ നേടി. റൊണാള്‍ഡോയാണ് മികച്ച മുന്നേറ്റതാരം. വോട്ടെടുപ്പില്‍ മോഡ്രിച്ച്‌ 313 പോയിന്റുകളാണ് നേടിയത്. ലയണല്‍ മെസി, മുഹമ്മദ് സല എന്നിവരെയാണ് പിന്തള്ളിയാണ് റൊണാള്‍ഡോ യൂറോപ്പിലെ മികച്ച മുന്നേറ്റതാരത്തിനുള്ള അവാര്‍ഡ് നേടിയത്.

റാമോസിനെ പ്രതിരോധ താരമായും കെയ്ലര്‍ നവാസിനെ മികച്ച ഗോളിയായും തെരഞ്ഞെടുത്തു. വനിതാ വിഭാഗത്തില്‍ ഡെന്‍മാര്‍ക്ക് താരം പെര്‍നിലെ ഹര്‍ഡര്‍ യൂറോപ്പിലെ മികച്ച താരത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹയായി.

അഡ ഹെഗര്‍ബെര്‍ഗ്, അമന്‍ഡിനെ ഹെന്റി എന്നിവരെയാണ് ഹര്‍ഡര്‍ പിന്തള്ളിയത്. അന്റോയിന്‍ ഗ്രീസ്മാന്‍, ലയണല്‍ മെസി, കിലിയന്‍ എംബാപ്പെ, കെവിന്‍ ഡിബ്രൂയിനെ, റാഫേല്‍ വരാന്‍, ഏഡന്‍ ഹസാര്‍ഡ്, സെര്‍ജിയോ റാമോസ് എന്നിവരാണ് യഥാക്രമം നാലു മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളിലുള്ളത്. റഷ്യയില്‍ നടന്ന ലോകകപ്പില്‍ ഫൈനലിലെത്തിയ ക്രൊയേഷ്യന്‍ ടീമിന്റെ നായകനായിരുന്നു മോഡ്രിച്ച്‌.

Advertisement