അറസ്റ്റ് പുല്ലാണെന്ന് വീരവാദം മുഴക്കി, 14 ദിവസം റിമാന്‍ഡെന്നു കേട്ടതോടെ പൊട്ടിക്കരഞ്ഞു, ജയിലില്‍ ആരോടും മിണ്ടാതെ കരഞ്ഞ് ഒരു മൂലയ്ക്കിരുന്നു, രഹ്ന ഫാത്തിമയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

22

കൊച്ചി: അയ്യപ്പഭക്തരുടെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ രഹ്ന ഫാത്തിമ സോഷ്യല്‍മീഡിയയിലെ തീപ്പൊരിയായിരുന്നു. സ്ത്രീപക്ഷത്തിനുവേണ്ടിയാണ് തന്റെ പ്രവര്‍ത്തനങ്ങളെന്ന് പറഞ്ഞ് ചുംബനസമരത്തിലൂടെയാണ് ഇവര്‍ ആക്ടിവിസത്തിലേക്ക് എത്തുന്നത്.

Advertisements

രശ്മി നായരും ഭര്‍ത്താവ് രാഹുല്‍ പശുപാലനുമായിരുന്നു ആദ്യകാലത്തെ കൂട്ടുകാര്‍. നെടുമ്പാശേരിയില്‍ നിന്ന് പെണ്‍വാണിഭത്തിനു പിടിയിലായതോടെ രശ്മിയെ തള്ളിപ്പറഞ്ഞ് രഹ്ന രക്ഷപ്പെട്ടു. പിന്നീട് കേരളത്തിലങ്ങോളം ഇങ്ങോളം നടന്ന ആക്ടിവിസ്റ്റുകളുടെയും അരാജകവാദികളുടെയും സമ്മേളനങ്ങളില്‍ രഹ്നയായിരുന്നു താരം. ഒടുവില്‍ അയ്യപ്പഭക്തരെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെ രഹ്ന അഴിക്കുള്ളിലുമായി.

പുറത്തു കാണിച്ച ധൈര്യമെല്ലാം രഹ്നയ്ക്ക് ജയിലിലെത്തിയതോടെ കൈമോശം വന്നു. പത്തനംതിട്ട സിജെഎം കോടതി ജഡ്ജിയുടെ വീട്ടില്‍ രാത്രി എത്തിക്കുന്നതുവരെ ചിരിച്ചും കുശലം പറഞ്ഞുമായിരുന്നു രഹ്ന ഇടപ്പെട്ടത്. എന്നാല്‍ 14 ദിവസം റിമാന്‍ഡാണെന്നു ജഡ്ജി വിധിച്ചതോടെ കഥമാറി. പെട്ടെന്ന് പൊട്ടിക്കരഞ്ഞ രഹ്ന തനിക്ക് അബദ്ധം പറ്റിയതാണെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞു.

നേരെ കൊട്ടാരക്കര ജയിലിലേക്ക് എത്തിച്ചപ്പോഴും രഹ്ന കരച്ചില്‍ നിര്‍ത്തിയിരുന്നില്ല. ജയിലില്‍ മൂകയായിട്ടാണ് രഹ്നയെ കണ്ടത്. സഹതടവുകാര്‍ കൂകിവിളിക്കാന്‍ മത്സരിക്കുകയും കൂടി ചെയ്തതോടെ രഹ്നയുടെ നിലതെറ്റി.

പത്തനംതിട്ട സിഐ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എറണാകുളം പാലാരിവട്ടത്തെ ബിഎസ്എന്‍എല്‍ ഓഫീസിലെത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബിജെപി സംസ്ഥാന സമിതിയംഗം ബി. രാധാകൃഷ്ണമേനോനാണ് രഹനയ്‌ക്കെതിരേ ഒക്ടോബര്‍ 20നു പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കിയത്.

മുന്‍കൂര്‍ജാമ്യം ആവശ്യപ്പെട്ട് രഹന ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം അനുവദിച്ചിരുന്നില്ല. എന്നാല്‍ ഇതിനുശേഷവും രഹനയെ അറസ്റ്റ്‌ചെയ്തില്ലെന്നു ചൂണ്ടിക്കാട്ടി രാധാകൃഷ്ണ മേനോന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസ് പരിഗണിക്കാനിരിക്കവേയാണ് അറസ്റ്റ്. അറസ്റ്റ് ചെയ്ത് പത്തനംതിട്ട പോലീസ് സ്റ്റേഷനിലെത്തിച്ച രഹനയെ ബിജെപി, മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ കൂകിവിളിച്ചാണ് വരവേറ്റത്.

സുപ്രീംകോടതിയുടെ യുവതീപ്രവേശന വിധിക്കുശേഷം തുലാമാസ പൂജയ്ക്കു നട തുറന്നപ്പോള്‍ ശബരിമല കയറാനെത്തിയ രഹന ഫാത്തിമയ്ക്കു പോലീസ് സംരക്ഷണം നല്‍കിയതു വിവാദത്തിലെത്തിയിരുന്നു. പോലീസ് അകമ്പടിയോടെ വലിയ നടപ്പന്തല്‍വരെ ഇവരെ എത്തിച്ചുവെങ്കിലും പ്രതിഷേധത്തേ തുടര്‍ന്ന് ഇവര്‍ക്കു മടങ്ങിപ്പോരേണ്ടിവന്നു.

Advertisement