ഒരു കോടി രൂപ സംഭാവന നല്‍കും; കേരളത്തിന് സഹായവുമായി രാഘവ ലോറന്‍സും

26

സംവിധായകനും നടനുമായ രാഘവ ലോറന്‍സ് മഹാപ്രളയത്തില്‍പ്പെട്ട കേരളത്തിന് സഹായഹസ്തവുമായി രംഗത്ത്‌. ദുരിതാശ്വാസത്തിനായി ഒരു കോടി രൂപ അദ്ദേഹം സംഭാവന നല്‍കും. ഫേസ്ബുക്കിലൂടെയാണ് സംഭാവന നല്‍കുന്ന കാര്യം രാഘവ അറിയിച്ചത്. ‘പ്രിയപ്പെട്ട സുഹൃത്തുക്കളേ ആരാധകരേ , കേരളത്തിനായി ഒരു കോടി രൂപ നല്‍കാന്‍ ഞാന്‍ തീരുമാനിച്ചു. വാര്‍ത്ത കേട്ടതു മുതല്‍ ഞാനാകെ തളര്‍ന്നിരിക്കുകയാണ്. അവര്‍ നമ്മുടെ സഹോദരീ സഹോദരന്മാരാണ്.

നേരിട്ട് ചെന്ന് വേണ്ട സഹായങ്ങള്‍ ചെയ്യണം എന്ന് ആഗ്രഹിച്ചിരുന്നു എന്നാല്‍ കേരളത്തിലേക്കുള്ള യാത്രയും ദുരിത ബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കുക എന്നതും എളുപ്പമല്ല, എല്ലാം ഒന്ന് ശമിക്കുന്നത് വരെ കാക്കണം എന്നും വിവരം കിട്ടി. ഇപ്പോള്‍ മഴ കുറഞ്ഞിട്ടുണ്ട്. ഏതു പ്രദേശത്താണ് കൂടുതല്‍ നഷ്ടങ്ങള്‍ ഉണ്ടായത് എന്നത് സര്‍ക്കാരിനു അറിയാം എന്നതുകൊണ്ട് കേരള സര്‍ക്കാര്‍ വഴി സഹായം എത്തിക്കാന്‍ തീരുമാനിച്ചു.

Advertisements
Advertisement