മൊറോക്കോയെ വീഴ്ത്തി പോര്‍ച്ചുഗല്‍: നാലാം ഗോള്‍ നേട്ടത്തില്‍ റോണോ

11

മോസ്‌കോ: റഷ്യന്‍ ലോകകപ്പില്‍ മൊറോക്കോയ്‌ക്കെതിരെ പോര്‍ച്ചുഗലിന് ആദ്യ ജയം. പൊരുതിക്കളിച്ച മൊറോക്കോയെ എതിരില്ലാത്ത ഒരു ഗോളിനാണ് പോര്‍ച്ചുഗല്‍ വീഴ്ത്തിയത്. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് നാലാം മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ വിജയഗോള്‍ നേടിയത്. ഈ ലോകകപ്പില്‍ റൊണാള്‍ഡോയുടെ നാലാം ഗോളാണിത്. നേരത്തെ സ്പെയിനെതിരേ റൊണാള്‍ഡോ ഹാട്രിക്ക് നേടിയിരുന്നു.

ഇതോടെ ഒരു വിജയവും സമനിലയും ഉള്‍പ്പെടെ നാലു പോയിന്റുമായി പോര്‍ച്ചുഗല്‍ ഗ്രൂപ്പില്‍ ഒന്നാമതെത്തി. പോര്‍ച്ചുഗലിനെ ഞെട്ടിച്ച പ്രകടനം പുറത്തെടുത്തെങ്കിലും തുടര്‍ച്ചയായ രണ്ടാം തോല്‍വി ഏറ്റവാങ്ങിയ മൊറോക്കോ ലോകകപ്പില്‍ നിന്ന് പുറത്തായി. ആദ്യ മത്സരത്തില്‍ അവര്‍ ഇറാനോടാണ് തോറ്റത്.

Advertisements
Advertisement