കുളമാവ്: കഴിഞ്ഞ 28 നു രാത്രിയാണ് സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തില്‍ പര്‍ദയിട്ടെത്തിയത്. സുഹൃത്തിനെ കാണാന്‍ പ്രസവവാര്‍ഡിലെത്തിയതാണെന്നാണ് നൂര്‍സമീറിന്റെ മൊഴി. എന്നാൽ നൂർ സമീറിന്റെ സുഹൃത്തുക്കൾ പറയുന്നത് ഇങ്ങനെയാണ്…
ഭർതൃമതിയായ കാമുകി കുഞ്ഞിനെ കാണാൻ വിളിച്ചു . പിന്നെ നടന്നത് സാഹസികമായ ഒരു നീക്കമായിരുന്നു. ആദ്യം ഒരു പർദ്ദ സംഘടിപ്പിച്ചു. പിന്നെങ്ങനെ അകത്ത് കടക്കുമെന്ന പ്ലാനിങ്ങിലായിരുന്നു. പുറത്ത് സ്ത്രീയുടെ ബന്ധുക്കളൊക്കെ ഉണ്ട്. അവരുടെ കണ്ണ് വെട്ടിച്ച് ഒരു വിധം അകത്ത് കടന്നു കൂടി.
ആരുമറിയാതെ തന്ത്രപൂർവം അകത്ത് കയറാനായിരുന്നു ലക്‌ഷ്യം. പ്രസവ വാർഡിലെത്തിയപ്പോൾ ചുറ്റുപാടുമുള്ളവരെ കാണാനുള്ള ആകാംഷ കൂടിയപ്പോൾ ഒളി കണ്ണ് വച്ച് ചുറ്റിനും നോക്കി. ഒടുവിൽ പ്രസവ വാർഡിലുള്ള ഒരു സ്ത്രീക്ക് ആ നോട്ടത്തിൽ തോന്നിയ സംശയം കള്ളനെ കയ്യോടെ പൊക്കിയത്.
കഴിഞ്ഞ 28 നു രാത്രിയാണ് സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തില്‍ പര്‍ദയിട്ടെത്തിയത്. സുഹൃത്തിനെ കാണാന്‍ പ്രസവവാര്‍ഡിലെത്തിയതാണെന്നാണ് നൂര്‍സമീറിന്റെ മൊഴി. പര്‍ദയിട്ടു പ്രസവവാര്‍ഡില്‍ കയറിയെന്ന കേസില്‍ അറസ്‌റ്റിലായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറെ ആശുപത്രിയിലെത്തിച്ചു തെളിവെടുത്തു.
കുളമാവ് പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നൂര്‍ സമീറിനെയാണ് ഇന്നലെ ഏഴല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ പ്രസവവാര്‍ഡിലും സമീപത്തെ കനാലിന്റെ പരിസരത്തുമെത്തിച്ച് തെളിവെടുത്തത്. സംഭവത്തെത്തുടര്‍ന്നു സസ്‌പെന്‍ഷനിലായ ഇയാള്‍ ബുധനാഴ്‌ച രാവിലെ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ബിലാലിന്റെ പെട്ടിഓട്ടോറിക്ഷയിലാണ് സംഭവസ്‌ഥലത്തു നിന്നു നൂര്‍ രക്ഷപ്പെട്ടത്. റിമാന്‍ഡ് ചെയ്‌ത പ്രതിയെ മൂവാറ്റുപുഴ സബ് ജയിലിലേക്കയച്ചു. കൂട്ടുപ്രതിയായ കുമ്ബംകല്ല് സ്വദേശി ബിലാല്‍ ഒളിവിലാണ്.
തൊടുപുഴ ഡിവൈഎസ്‌പി ജോസിനാണ് അന്വേഷണ ചുമതല. ഒന്നര വർഷം മുമ്പ് കഞ്ചാവ് കേസിലെ പ്രതികളെ ഭീഷണിപ്പെടുത്തി 96,000 രൂപ കൈപ്പറ്റിയ കേസിൽ സസ്പെൻഷനിലായിരുന്ന ഇയാൾ കഴിഞ്ഞിടെയാണ് സർവ്വീസിൽ തിരികെ കയറിയത് .മുൻകാല കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിൽ ഇയാളെ സർവീസിൽ നിന്നും പിരിച്ചുവിടുന്നത് ആലോചിക്കുമെന്ന് ഇടുക്കി എസ്.പി കെബി വേണുഗോപാൽ അറിയിച്ചു