ബാലഭാസ്‌കറിന്റെ ഡ്രൈവർ അർജുൻ എടിഎം മോഷണക്കേസിലെ പ്രതിയെന്ന് പൊലീസ ; വാഹനം ഓടിച്ചത് അർജുൻ അല്ലെന്ന് മൊഴിമാറ്റാൻ പ്രകാശ് തമ്പി ഇടപെട്ടു, ദുരൂഹതകൾ ഏറുന്നു

8

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അർജുൻ മോഷണക്കേസിലെ പ്രതിയെന്ന് പൊലീസ്.

Advertisements

തൃശ്ശൂരിലെ ഒരു എടിഎം മോഷണക്കേസിൽ അടക്കം പ്രതിയാണെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണസംഘം പറയുന്നത്. പാലക്കാട്ടെ ഒരു ആശുപത്രിയുമായി ബന്ധപ്പെട്ടവരുടെ ബന്ധുവാണ് അർജുനെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

അപകടത്തിനുശേഷം അർജുനാണ് വാഹനം ഓടിച്ചിരുന്നതെന്ന ബന്ധുക്കളുടെ വാദം മാറ്റിപ്പറയിക്കാൻ മാനേജർമാരായിരുന്ന വിഷ്ണുവും പ്രകാശൻ തമ്ബിയും പലതവണ ഇടപെട്ടിരുന്നതായി ആരോപണമുണ്ട്.

ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വ്യക്തമായി അറിയാമായിരുന്നത് ഇവർക്കാണെന്നും ബാലഭാസ്‌കറിന്റെ അച്ഛൻ കെ സി ഉണ്ണി ആരോപിക്കുന്നു.

ബാലഭാസ്‌കറിനൊപ്പമുണ്ടായിരുന്നവരുടെ ക്രിമിനൽ പശ്ചാത്തലം തിരുവനന്തപുരം സ്വർണക്കടത്ത് കേസിലടക്കം പുറത്തുവന്നതോടെ ക്രൈംബ്രാഞ്ച് അന്വേഷണവും പുതിയ വഴിത്തിരിവിലെത്തിയിരിക്കുകയാണ്.

അപകടസ്ഥലത്തെത്തിയ കലാപ്രവ്ര്ത്തകനായ കലാഭവൻ സോബി എന്ന ദൃക്‌സാക്ഷി, അപകടസ്ഥലത്ത് അസ്വാഭാവികമായ ചിലത് കണ്ടുവെന്ന് വെളിപ്പെടുത്തൽ നടത്തിയിരുന്നു.

പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പ്രകാശ് തമ്പിയെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.

Advertisement