അടിച്ചുപൂസായി വിമാനം പറത്തിയ പൈലറ്റിനെ പോലീസ് കോക്പിറ്റില്‍ കയറി പൊക്കി

12

സ്റ്റു​ട്ട്ഗാ​ർ​ട്ട്: വി​മാ​നം ചി​റ​കു​വി​രി​ച്ച് പ​റ​ന്നു​യ​രു​ന്ന​തി​നു മു​മ്പെ പൈ​ല​റ്റ് ചി​റ​കി​ല്ലാ​തെ പ​റ​ന്നു​യ​ർ​ന്നു. കോ​ക്പി​റ്റി​ലൂ​ടെ നി​ല​ത്തു​റ​യ്ക്കാ​ത്ത കാ​ലു​മാ​യി വേ​ച്ചു​വേ​ച്ചു ന​ട​ന്ന പൈ​ല​റ്റി​നെ ജ​ർ​മ​ൻ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ജ​ർ​മ​നി​യി​ലെ സ്റ്റു​ട്ട്ഗാ​ർ​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

വെ​ള്ളി​യാ​ഴ്ച സ്റ്റു​ട്ട്ഗാ​ർ​ട്ടി​ൽ​നി​ന്നും ലി​സ്ബ​ണി​ലേ​ക്കു​ള്ള വി​മാ​ന​ത്തി​ന്‍റെ പൈ​ല​റ്റാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നാ​ൽ​പ​തു​കാ​ര​നാ​യ സ​ഹ​പൈ​ല​റ്റ് അ​മി​ത​മാ​യി മ​ദ്യ​പി​ച്ചാ​ണ് വി​മാ​ന​ത്തി​ൽ എ​ത്തി​യ​ത്. ഇ​യാ​ൾ​ക്ക് ശ​രി​യാ​യി ന​ട​ക്കാ​ൻ​പോ​ലും ക​ഴി​യി​ല്ലാ​യി​രു​ന്നു. ഇ​തോ​ടെ യാ​ത്ര​ക്കാ​ർ‌ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Advertisements

ജ​ർ​മ​ൻ പോ​ലീ​സ് വി​മാ​ന​ത്തി​നു​ള്ളി​ൽ‌ ക​ട​ന്ന് പ​റ​ക്കു​ന്ന​തി​നു മു​മ്പ് പ​റ​ന്നു​തു​ട​ങ്ങി​യ ക​ക്ഷി​യെ നി​ല​ത്തി​റ​ക്കി. ഇ​യാ​ളു​ടെ ലൈ​സ​ൻ​സ് അ​ധി​കൃ​ത​ർ സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും 10,000 യൂ​റോ പി​ഴ ചു​മ​ത്തു​ക​യും ചെ​യ്തു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് 106 യാ​ത്ര​ക്കാ​രു​മാ​യി പ​റ​ന്നു​യ​രാ​നി​രു​ന്ന വി​മാ​നം റ​ദ്ദാ​ക്കി.

Advertisement