പ്യൂണിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥര്‍ ആസ്തി കണ്ട് തലയില്‍ കൈവെച്ചു: കിലോകണക്കിന് സ്വര്‍ണ്ണം മുതല്‍ പതിനെട്ട് പ്ലോട്ടുകളുടെ രേഖയും, ലക്ഷങ്ങളുടെ പണകെട്ടും

30

നെല്ലൂര്‍: ഗതാഗത വകുപ്പിലെ പ്യൂണിന്റെ വീട്ടില്‍ റെയ്ഡിനെത്തിയ അഴിമതി വിരുദ്ധ വിഭാഗം ഉദ്യോഗത്ഥര്‍ ഞെട്ടി. പ്രതിമാസം 40,000 രൂപയില്‍ താഴെ ശമ്പളം വാങ്ങുന്ന പ്യൂണിന്റെ ആസ്തി പത്തു കോടി. ആന്ധ്രയിലെ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഓഫീസിലെ പ്യൂണ്‍ നരസിംഹ റെഡ്ഡി (55)യുടെ വീട്ടിലാണ് റെയ്ഡ് നടന്നത്.

അടുത്തിടെ ഇയാള്‍ വാങ്ങി കൂട്ടിയത് പതിനെട്ടോളം പ്ലോട്ടുകളാണെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഭാര്യയുടെയും, മറ്റ് ബന്ധുക്കളുടെയും പേരിലാണ് വസ്തുക്കളെല്ലാം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നെല്ലൂരുള്ള ഇയാളുടെ വീട്ടില്‍ നിന്നും ഏഴുലക്ഷത്തി എഴുപതിനായിരം രൂപയും, 20 ലക്ഷം മൂല്യമുള്ള നിക്ഷേപങ്ങളുടെ രേഖയും പിടിച്ചെടുത്തു. ഇത് കൂടാതെ രണ്ടി കിലോ സ്വര്‍ണ്ണവും, എല്‍ഐസിയില്‍ ഒരു കോടിയുടെ നിക്ഷേപവും, 50 ഏക്കറോളം കൃഷി ഭൂമിയുടെ രേഖകള്‍,വെള്ളി ആഭരണങ്ങളും ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

Advertisements

വിജയവാഡയിലെ ഒരു ജുവല്ലറിയില്‍ നിന്നും എഴ് കിലോ വെള്ളപാത്രങ്ങളും സ്വര്‍ണ്ണാഭരണങ്ങളും വാങ്ങിയതിനെ തുടര്‍ന്നാണ് ഇയാള്‍ അഴിമതി വിരുദ്ധ വിഭാഗത്തിന്റെ നിരീക്ഷണത്തിലായത്.

1984ല്‍ 22ാം വയസിലാണ് റെഡ്ഡി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നത്. അന്ന് 650 രൂപയായിരുന്നു ശമ്പളം. 34 വര്‍ഷമായി ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷനറുടെ ഓഫീസില്‍ ജോലി ചെയ്ത് വരികയായിരുന്നു റെഡ്ഡി. ഈ വകുപ്പിലെ മാറ്റം ആഗ്രഹിച്ചിരുന്നവരെല്ലാം റെഡ്ഡിയെയാണ് സമീപിച്ചിരുന്നത്. ഇയാള്‍ അറിയാതെ ഒരു ഫയല്‍ പോലും ഇവിടെ അനങ്ങിയിരുന്നില്ലെന്ന് സഹപ്രവര്‍ത്തകര്‍ സംഭവശേഷം വെളിപ്പെടുത്തി. ഇയാള്‍ക്ക് പണം നല്‍കിയില്ലെല്‍ സ്ഥാനകയറ്റം പോലും ലഭിക്കില്ലെന്ന സ്ഥിതിയുണ്ടായിരുന്നു.

Tags gold raid

Advertisement