പട്ടാമ്പി: കിണറ്റില്‍ വീണ അണ്ണാന് കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടുപേര്‍ ശ്വാസം മുട്ടി മരിച്ചു. ഒരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പാലക്കാട് പട്ടാമ്പി കൊപ്പത്താണ് സംഭവം. ഇന്നു രാവിലെ ഒന്‍പതുമണിയോടെയായിരുന്നു സംഭവം.
കൊപ്പം കരിമ്ബനക്കല്‍ സുരേഷിന്റെ വീട്ടുവളപ്പിലെ കിണറ്റില്‍ വീണ അണ്ണാന് കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.
പട്ടാമ്പി കൊപ്പം മയിലാട്ട് കുന്ന് സുരേന്ദ്രന്, കരിമ്ബനക്കല്‍ സുരേഷ് എന്നിവരാണ് മരിച്ചത്. സുരേന്ദ്രന്റെ സഹോദരന് കൃഷ്ണന് കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആദ്യം കിണറ്റിറങ്ങിയ സുരേഷ് ശ്വാസംമുട്ടലിനെ തുടര്‍ന്ന് ബോധരഹിതനായി കിണറ്റില്‍ വീണു. സുരേഷിനെ രക്ഷിക്കനാണ് അയല്‍വാസികളായ സുരേന്ദ്രനും, കൃഷ്ണന്‍കുട്ടിയും കിണറിലിറങ്ങിയത്.
ശ്വാസം കിട്ടാതെ ഇവരും ബോധരഹിതരായി കുഴഞ്ഞുവീണു. നാട്ടുകാരാണ് മൂന്ന് പേരെയും പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും സുരേഷും, സുരേന്ദ്രനും മരിച്ചിരുന്നു.