ഓണം ബംമ്പര്‍ പത്തുകോടി അടിച്ച ഭാഗ്യവതി ഈ വീട്ടമ്മ

54

തൃ​ശൂ​ര്‍: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഓ​ണം ബമ്പ​ര്‍ ലോട്ടറിയുടെ ഒ​ന്നാം സ​മ്മാ​ന​മാ​യ പ​ത്തു​കോ​ടി രൂ​പ തൃ​ശൂ​ര്‍ അ​ടാ​ട്ട് വി​ള​ക്കും​കാ​ല്‍ പ​ള്ളം വ​ത്സ​ല​യെ​ന്ന വീ​ട്ട​മ്മ​യ്ക്ക്.

Advertisements

പ​ടി​ഞ്ഞാ​റേ കോ​ട്ട​യി​ലെ എ​സ്‌എ​സ് മ​ണി​യ​ന്‍ ഏ​ജ​ന്‍​സി​യി​ല്‍ നി​ന്നു വി​റ്റ TB 128092 എ​ന്ന ടി​ക്ക​റ്റി​നാ​ണ് ഒ​ന്നാം സ​മ്മാ​നം.

ഭർത്താവ് മരിച്ച വൽസല (58) ഇപ്പോൾ മൂന്ന് മക്കളോടൊപ്പം വാടക വീട്ടിലാണ് കഴിയുന്നത്. തൃശൂർ ചിറ്റിലപ്പള്ളി സ്വദേശിയായ ഇവർ ഇപ്പോൾ അടാട്ടാണ് വാടകയ്ക്ക് താമസിക്കുന്നത്. കാലപ്പഴക്കമൂലം വീട് തകർന്നതിനെ തുടർന്ന് പുതിയ വീട് വയ്ക്കുന്നതിന് വേണ്ടിയാണ് ഇവർ വാടക വീട്ടിലേക്ക് മാറിയത്. വൽസലയ്ക്ക് ഏജൻസി കമ്മിഷനും നികുതിയും കിഴിച്ച് 6.34 കോടി രൂപ ലഭിക്കും

ബുധനാഴ്ചയായിരുന്നു ന​റു​ക്കെ​ടു​പ്പെ​ങ്കി​ലും ഇ​ന്നു​ രാ​വി​ലെ​യാ​ണ് കോ​ടി​പ​തി​യാ​യ ഭാ​ഗ്യ​വ​തി​യെ ക​ണ്ടെ​ത്താ​നാ​യ​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ ഓ​ണം ബ​ന്പ​റും തൃ​ശൂ​രി​ല്‍ വി​റ്റ ടി​ക്ക​റ്റി​നാ​യി​രു​ന്നു.

നറുക്കെടുപ്പ് കഴിഞ്ഞ് ഏ​റെ നാ​ളുകള്‍ക്ക് ശേഷമാണ് അ​ന്ന് ഭാ​ഗ്യ​വാ​നെ ക​ണ്ടെ​ത്താനായത്. ടിക്കറ്റ് വിറ്റ ഏജന്റ് രവിക്ക് ഒരു കോടി രൂപയും കിട്ടും. പത്തു ടിക്കറ്റുകളാണ് ഈ ഏജന്റ് വാങ്ങിയത്. വിറ്റ ഏജന്റിന് ഒരു കോടി രൂപയോളം കമ്മിഷനായി കിട്ടും. ലോട്ടറി വിറ്റ ഏജന്‍സിയ്ക്കും കിട്ടും അരക്കോടി.

10 സീരിസുകളിലായി ആകെ 90 ലക്ഷം ഓണം ബംപർ‌ ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. ടിക്കറ്റ് വില 250 രൂപയായിരുന്നു.ഒന്നാം സമ്മാനമായ 10 കോടി രൂപ ഒരാൾക്കും രണ്ടാം സമ്മാനമായ അരക്കോടി രൂപ 10 പേർക്കും മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ 20 പേർക്കും ലഭിക്കും.

സമാശ്വാസ സമ്മാനമായ അഞ്ചുലക്ഷം രൂപ ഒൻപതു പേർക്കു നൽകും. 20 പേർക്കു ലഭിക്കുന്ന നാലാം സമ്മാനത്തുകയും അഞ്ചു ലക്ഷമാണ്. ഒരു ലക്ഷം, 5000, 3000, 2000, 1000, 500 രൂപ എന്നിങ്ങനെയാണു മറ്റു സമ്മാനങ്ങൾ. സമ്മാനത്തുകയായി ആകെ 70 കോടി രൂപ വിതരണം ചെയ്യേണ്ടിവരുമെന്നാണു ലോട്ടറി വകുപ്പിന്റെ കണക്കുകൂട്ടൽ.

Advertisement