പ്രേമിച്ച് കെട്ടിയ ഭാര്യ കാമുകനൊപ്പം മുങ്ങി; കേക്ക് മുറിച്ച് ആഘോഷിച്ച് പ്രവാസി യുവാവ്

105

കൊച്ചി: തന്നെ ചതിച്ച് മറ്റൊരുവന്റെ കുടെ ഭാര്യ ഒളിച്ച് ഓടിയത് കേക്ക് മുറിച്ച് ആഘോഷിച്ച് പ്രവാസി യുവ്വാ. പ്രണയിച്ച് വിവാപംം കഴിച്ച യുവാവിന് ആണ് ഭാര്യ എട്ടിന്റെ പണി നല്‍കിയത് . ഏന്നാല്‍ തിരിച്ച് ഭര്‍ത്താവ് നല്‍കിയത് അതിലും വലിയ പണിയായിരുന്നു.

Advertisements

കല്യാണം കഴിഞ്ഞ് മൂന്നുമാസം, യുവതി മറ്റൊരു കാമുകനൊപ്പം നാട് വിട്ടു. എന്നാല്‍ കരഞ്ഞ് കാല് പിടിക്കാനൊന്നും യുവാവ് നിന്നില്ല. പകരം കൂട്ടുകാര്‍ക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചു.

ആറ് വര്‍ഷത്തെ പ്രണയമായിരുന്നു ഇരുവരും വിവാഹത്തിലെത്തിച്ചത്. എന്നാല്‍ പുതിയ ആണ്‍സുഹൃത്തിനെ കിട്ടിയപ്പോള്‍ തനിക്ക് വേണ്ടി ജീവിച്ച ഭര്‍ത്താവിനെ അവള്‍ മറന്നു. വിജേഷ് എന്ന പ്രവാസി യുവാവാണ് ഭാര്യ ഒളിച്ചോടി പോയതിന്റെ വിഷമം തീര്‍ക്കാനായി സുഹൃത്തുക്കള്‍ക്കൊപ്പം കേക്ക് മുറിച്ചത്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.

വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം വിജേഷ് ഗള്‍ഫിലേക്ക് തിരികെ പോയി. ജനുവരി ഒന്നിന് വിജേഷ് ദുബായിലെത്തി. തുടര്‍ന്ന് ജനുവരി 14നാണ് ഭാര്യയെ കാണാതായതായി വിജേഷ് അറിയുന്നത്. മറ്റൊരാളോടൊപ്പം ഒളിച്ചോടിയതാണെന്ന് വ്യക്തമായി. വിജേഷിന്റെ സഹോദരിക്ക് യുവതി മറ്റൊരാള്‍ക്കൊപ്പം വിവാഹിതയായതിന്റെ ചിത്രം അയച്ച് കൊടുക്കുകയായിരുന്നു.

പിന്നാലെ ദുബായില്‍ വെച്ച് വിജേഷും സുഹൃത്തുക്കളും കേക്ക് മുറിച്ച് ആഘോഷം നടത്തുകയായിരുന്നു. യുവതിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വന്‍ രോക്ഷമാണ് ഇപ്പോള്‍ ഉയരുന്നത്.

Advertisement