42 വര്‍ഷത്തെ ഗള്‍ഫ് ജീവിതം മതിയാക്കിയെത്തിയ പ്രവാസി മലയാളി വീട്ടിലെത്തുന്നതിന് തൊട്ടുമുമ്പ് അപകടത്തില്‍ മരിച്ചു

21

കു​ന്ന​ത്തൂ​ർ​:​ നാൽപ്പത്തിരണ്ട് വർഷത്തെ പ്രവാസി ജീവിതം മതിയാക്കി നാട്ടിലെത്തിയ ഗൃഹനാഥനെ മരണം കൂട്ടിക്കൊണ്ടുപോയി.

എയർപോർട്ടിൽ നിന്ന് വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ​കാ​റും​ ​ടൂ​റി​സ്റ്റ് ​ബ​സും​ ​കൂ​ട്ടി​യി​ടി​ച്ചാണ് ​പ്ര​വാ​സി​ ​ശൂ​ര​നാ​ട് ​വ​ട​ക്ക് ​പ​ടി​ഞ്ഞാ​റ്റം​മു​റി​ ​അ​ർ​ച്ച​ന​യി​ൽ​ ​(​നെ​ല്ലി​പ്പി​ള്ളി​ൽ​)​ ​രാ​ജ​ൻ​പി​ള്ള​ ​(55​)​ ​മ​രി​ച്ചത്.​ ​

Advertisements

ഗുരുതരമായി പരിക്കേറ്റ എകമ​ക​ൻ​ ​അ​മ​ൽ​ ​(20​) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. രാജൻ പിള്ളയുടെ സ​ഹോ​ദ​ര​ൻ​ ​ക​രു​നാ​ഗ​പ്പ​ള്ളി​ ​ആ​ദി​നാ​ട് ​സ്വ​ദേ​ശി​ ​ജ​യ​കു​മാറിനും പ​രി​ക്കേ​റ്റു.​

ഷാ​ർ​ജ​യി​ൽ​ ​നി​ന്ന് ​ഞാ​യ​റാ​ഴ്ച​ ​പു​ല​ർ​ച്ചെ​ ​തി​രു​വ​ന​ന്ത​പു​രം​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​എ​ത്തി​യ​ ​രാ​ജ​ൻ​പി​ള്ള​യെ​ ​വീ​ട്ടി​ലേ​ക്ക് ​കൂ​ട്ടി​ക്കൊ​ണ്ട് ​വ​രു​മ്പോ​ൾ​ ​രാ​വി​ലെ​ 6​ ​ഓ​ടെ​ ​കൊ​ല്ലം​ ​-​ ​തേ​നി​ ​ദേ​ശീ​യ​പാ​ത​യി​ൽ​ ​ഭ​ര​ണി​ക്കാ​വ് ​പു​ന്ന​മൂ​ടി​ന് ​സ​മീ​പം​ ​കോ​ട്ട​വാ​തു​ക്ക​ൽ​ ​ജം​ഗ്ഷ​നി​ലെ​ ​വ​ള​വി​ലാ​യി​രു​ന്നു​ ​അ​പ​ക​ടം.​ ​

ജ​യ​കു​മാ​റാ​ണ് ​കാ​ർ​ ​ഓ​ടി​ച്ചി​രു​ന്ന​ത്.​ ​കോ​ട്ട​വാ​തു​ക്ക​ൽ​ ​ജം​ഗ്ഷ​നി​ൽ​ ​വ​ച്ച് ​മു​ന്നി​ൽ​ ​പോ​യ​ ​ബ​സി​നെ​ ​മ​റി​ക​ട​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​തി​നി​ടെ​ ​എ​തി​രെ​ ​വ​ന്ന​ ​ടൂ​റി​സ്റ്റ് ​ബ​സി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

പൂ​ർ​ണ​മാ​യും​ ​ത​ക​ർ​ന്ന​ ​കാ​റി​ന്റെ​ ​മു​ൻ​ഭാ​ഗ​ത്തി​രു​ന്ന​ ​രാ​ജ​ൻ​പി​ള്ള​യെ​ ​പു​റ​ത്തെ​ടു​ക്കാ​ൻ​ ​ഓ​ടി​ക്കൂ​ടി​യ​ ​നാ​ട്ടു​കാ​ർ​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​ന​ട​ന്നി​ല്ല.​ ​

പി​ന്നീ​ട് ​ശാ​സ്താം​കോ​ട്ട​യി​ൽ​ ​നി​ന്ന് ​അ​ഗ്നി​ശ​മ​ന​സേ​ന​യെ​ത്തി​ ​കാ​ർ​ ​വെ​ട്ടി​പ്പൊ​ളി​ച്ച് ഭ​ര​ണി​ക്കാ​വി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​ച്ചെങ്കിലും​ ​മ​രി​ച്ചു.​ ​വി​ജ​യ​ശ്രീ​യാ​ണ് ​ഭാ​ര്യ.​ ​ശാ​സ്താം​കോ​ട്ട​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തു.

Advertisement