ശബരിമല വിഷയത്തില്‍ തുറന്ന നിലപാട് പറഞ്ഞ് യുവനടി നിമിഷ സജയന്‍. ചുരുങ്ങിയ കാലംകൊണ്ട് സിനിമ മേഖലയില്‍ തന്റേതായ ഇടം പിടിച്ച യുവ നടിയാണ് നിമിഷ സജയന്‍. ശബരിമല വിഷയത്തില്‍ ഇതിനുമുന്‍പ് നടി നടന്മാര്‍ തുറന്ന നിലപാട് എടുത്തിരുന്നു.
കഴിഞ്ഞ ദിവസം ഷീല എടുത്ത വിധി അനുകൂല നിലപാട് ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ ഇതാ അതിന് അനുകൂലിച്ചുകൊണ്ടുള്ള നിമിഷ സജയന്റെ നിലപാട് ഏറെ വാര്‍ത്തകള്‍ സൃഷ്ട്ടിച്ചിരുന്നു.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി നടി നിമിഷ സജയന്‍. ശബരിമലയില്‍ പോകണോ വേണ്ടയോ എന്നത് ഓരോരുത്തരുടേയും ചോയ്‌സ് ആണ്.
ആണുങ്ങള്‍ക്ക് പോകാമെങ്കില്‍ പെണ്ണുങ്ങള്‍ക്കും പോകാം എന്നാണ് എന്റെ പക്ഷം. സുപ്രിംകോടതി പറഞ്ഞിട്ടുണ്ട് എല്ലാവര്‍ക്കും പോകാമെന്ന്. ആര്‍ത്തവമാണ് വിഷയമെങ്കില്‍, ആ ദിവസങ്ങള്‍ മാറ്റിവെച്ചിട്ട് പോകണം.
പുരുഷന്‍മാരെല്ലാം 41 ദിവസം വ്രതമെടുത്തിട്ടാണ് പോകുന്നത് എന്നുറപ്പ് പറയാന്‍ പറ്റുമോ.? പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നിമിഷ ചോദിച്ചു.എല്ലാവരും ദൈവത്തിന്റെ കൊച്ചുങ്ങളാണെന്നല്ലെ പറയാറ്.
അപ്പോള്‍ ആണുങ്ങളെപോലെ പെണ്ണുങ്ങളും ദൈവത്തിന്റെ കൊച്ചുങ്ങള്‍ തന്നെയല്ലേ?. നിമിഷ പറഞ്ഞു.