നെയ്യാറ്റിൻകരയിൽ ബാങ്ക് അധികൃതർ വീട് ജപ്തിചെയ്യുന്നതിനിടെ അമ്മയും മകളും സ്വയം തീകൊളുത്തി: പത്തൊൻപതുകാരിക്ക് ദാരുണാന്ത്യം

17

തിരുവനന്തപുരം: ബാങ്ക് അധികൃതർ വീട് ജപ്തി ചെയ്യുന്നതിനുള്ള നടപടികൾക്കിടെ നെയ്യാറ്റിൻകരയിൽ അമ്മയും മകളും സ്വയം തീകൊളുത്തി.

തീ കൊളുത്തിയ മകൾ മരിച്ചു. പത്തൊൻപതുകാരിയായ ഡിഗ്രി വിദ്യാർത്ഥിനി വൈഷ്ണവി ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അമ്മ ലേഖയെ തിരുവവനന്തപുരം മെഡിക്കൽ കൊളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisements

തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ മാരായമുട്ടത്ത് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ബാങ്ക് വായ്പ മുടങ്ങിയതിന് ഇവരുടെ വീട് നാളെ ബാങ്ക് ജപ്തി ചെയ്യാനിരിക്കുകായാണെന്നാണ് വിവരം.

ഇക്കാര്യം അറിയിച്ച ബാങ്കിൽ നിന്ന് ഫോൺ വന്നതിന് പിന്നാലെ അമ്മയും മകളും സ്വയം തീ കൊളുത്തുകയായിരുന്നു.

വീട് നിർമ്മാണത്തിനായി കാനറ ബാങ്കിൽ നിന്ന് 7.80 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. സാമ്ബത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ഇവർക്ക് വായ്പയടക്കാൻ കഴിയാത്തതിൽ മനംനൊന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് അയൽക്കാർ പറയന്നത്.

ജപ്തി നടപടികളുമായി ബാങ്കുകാർ നിരന്തരം വിളിച്ചിരുന്നതായും അയൽക്കാർ പറയുന്നു

പൊള്ളലേറ്റ ഇരുവരെയും നെയ്യാറ്റിൻകര ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈഷ്ണവിയുടെ ജീവൻ രക്ഷിക്കാനായില്ല. വൈഷ്ണവിയുടെ മൃതദേഹം നെയ്യാറ്റിൻകര മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

വൈഷ്ണവിയുടെ പിതാവ് മരപ്പണിക്കാരനാണ്. വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

Advertisement