ആലപ്പുഴ: വിശ്വാസ്യത പിടിച്ചുപറ്റി സ്വകാര്യസ്ഥാപന ഉടമയുടെ 52 ലക്ഷം രൂപ അടിച്ചുമാറ്റിയ സംഭവത്തില്‍ യുവതി പിടിയിലായി.
ആലപ്പുഴയിലെ കവിത ഐടിസിയില്‍ നിന്നാണ് അവിടെ അക്കൗണ്ടന്റായ യുവതിയും അവരുടെ ഭര്‍ത്താവും ചേര്‍ന്ന് 52 ലക്ഷം രൂപ തട്ടിയത്. യുവതി പൊലീസില്‍ കീഴടങ്ങിയപ്പോള്‍ ഭര്‍ത്താവ് വിദേശത്തേക്ക് മുങ്ങി രക്ഷപെട്ടു.
സ്ഥാപനത്തിലെ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന, ആശ്രമം വാര്‍ഡില്‍ വാടകയ്ക്കു താമസിക്കുന്ന നിമ്മി ആന്റണിയെയാണ് (32) നോര്‍ത്ത് പൊലീസ് പിടികൂടിയത്.
ഭര്‍ത്താവും രണ്ടാം പ്രതിയുമായ ആന്റണി റെനോള്‍ഡ് ഒളിവിലാണ്. 2017 മേയിലാണ് ആലപ്പുഴ കവിത ഐടിസി ഉടമ സംഗീത് ചക്രപാണി ലോക്കല്‍ പൊലീസിനും തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഐജിക്കും പരാതി നല്‍കിയത്.
സ്ഥാപനത്തില്‍ അക്കൗണ്ടന്റായിരുന്ന നിമ്മി ഫീസിന്റെ കണക്കില്‍ തിരിമറി കാണിച്ചു പണം തട്ടിയിരുന്നു. സ്ഥാപനം ഉടമയുടെ വിശ്വസ്തനായി നിന്ന് ആന്റണി നടത്തിപ്പ് ഉത്തരവാദിത്തം ഏറ്റെടുത്തു. തട്ടിപ്പു പിടിക്കപ്പെട്ടതോടെ രണ്ടു പേരും ഒളിവില്‍ പോയി.
ഒളിവിലിരുന്നുകൊണ്ട് ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ചെങ്കിലും കോടതി തള്ളി.
ഹൈക്കോടതിയെ സമീപിച്ചതോടെ ജാമ്യം വീണ്ടും തള്ളുകയും ഉടന്‍ കീഴടങ്ങണമെന്നു കോടതി ഉത്തരവിടുകയും ചെയ്തു.
തുടര്‍ന്നാണ് നിമ്മി പിടിലായത്. ആന്റണി വിദേശത്തേക്കു കടന്നെന്നു നോര്‍ത്ത് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ശേഷം ഉപാധികളോടെ നിമ്മിക്കു ജാമ്യം അനുവദിച്ചു.
2014മുതല്‍ 2016വരെയുള്ള കാലയളവില്‍ 52 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. ഇതേത്തുടര്‍ന്ന് ആലപ്പുഴ നോര്‍ത്ത് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.
കവിതാ ഐടിസിയിലെ കാഷ്യര്‍ ആയിരുന്നു നിമ്മി അവിടെ അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തിലെ ജീവനക്കാരനായിരുന്നു ആന്റണി റെയ്നോള്‍ഡ്.
2014 ഏപ്രില്‍ 21മുതല്‍ 2016 ജൂണ്‍ മൂന്ന് വരെയുള്ള കാലയളവിലാണ് ഇരുവരും ചേര്‍ന്ന് 52ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയത്.
കാലയളവില്‍ ക്യാഷ് ബുക്ക്, രജിസ്റ്റര്‍, ഫീസ് ബുക്ക്, രസീത് ബുക്ക് എന്നിവയിലാണ് കൃത്രിമം കാണിച്ച് വിശ്വാസവഞ്ചന നടത്തിയതായി അന്വേഷണ റിപ്പോര്‍ട്ട്. ്രൈകംബ്രാഞ്ചിന് നല്‍കിയ പരാതി നോര്‍ത്ത് പൊലീസിന് കൈമാറിയിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് നടത്തിയത് കണ്ടെത്തിയത്. പ്രതികള്‍ ആദ്യം ആലപ്പുഴ സെക്ഷന്‍സ്, ജില്ലാ കോടതികളില്‍ മുന്‍കൂര്‍ ജാമ്യാ അപേക്ഷേ തള്ളി.
പിന്നീട് ഹൈക്കോടതിയെ സമീപിച്ച പ്രതികളുടെ ജാമ്യാ അപേക്ഷ നിരസിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ 10 ദിവസത്തിനനുള്ളില്‍ ഹാജരാകാന്‍ ഏപ്രില്‍ അഞ്ചിന് കോടതി ഉത്തരവിടുകയായിരുന്നു.
തുടര്‍ന്ന് നിമ്മി ആന്റണി ഇന്നലെ നോര്‍ത്ത് പോലീസിനു മുമ്പില്‍ കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് ഇവരെ കോടതിയില്‍ ഹാജരാക്കി.
ഇവരുടെ ഭര്‍ത്താവും രണ്ടാം പ്രതിയുമായ റെയ്നോള്‍ഡ് വിദേശത്തേക്ക് കടന്നെന്നു പോലീസ് പറഞ്ഞു.