കൊച്ചി: മയക്കുമരുന്നുമായി കഴിഞ്ഞ ദിവസം കൊച്ചിയില്‍ പിടിയിലായ സീരിയല്‍ നടിയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍.
തിരുവനന്തപുരം സ്വദേശിയായ നടി അശ്വതി ബാബുവും ഡ്രൈവര്‍ ബിനോയും ബംഗളൂരുവില്‍ നിന്നാണ് ലഹരി മരുന്ന് എത്തിച്ചതെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ബംഗ്ലൂരുവിലേക്ക് വ്യാപിപ്പിച്ചത്. എന്നാല്‍ അശ്വതി വിദേശത്ത് ഒരു തട്ടിപ്പുകേസിലും പ്രതിയാണെന്ന് സൂചന.
ഷാര്‍ജയില്‍ 35 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നടിയും പ്രതിയാണെന്നാണ് സൂചന. ഇതിനെ കുറിച്ചും പൊലീസ് സംഘം അന്വേഷണം നടത്തുന്നുണ്ട്.
ലോക വ്യാപകമായി വില്‍പ്പനയും ഉപയോഗവും നിരോധിച്ച ലഹരിമരുന്നായ മെത്തലിന്‍ ഡയോക്‌സി മെത്തഫിറ്റമിന്‍ എന്ന എംഡിഎംഎയാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്.
അശ്വതി മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും വില്‍പ്പന നടത്തുന്നുവെന്നും പൊലീസിനു രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളായി ഇവര്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു.
വില്‍പ്പനക്ക് പുറമെ മൂന്ന് ദിവസത്തിലൊരിക്കല്‍ അശ്വതി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു.
കൊച്ചിയിലെ ഡിജെ പാര്‍ട്ടികളടക്കമുള്ള ഉന്നത പാര്‍ട്ടികളില്‍ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നുവെന്നും സാധാരണ മയക്കുമരുന്നില്‍ നിന്നും വ്യത്യസ്തമായി 24 മണിക്കൂര്‍ വരെ ഇതിന്റെ ലഹരി നിലനില്‍ക്കുമെന്നും പൊലീസ് പറയുന്നു.
കൂടാതെ മയക്കു മരുന്നിനയി എത്തുന്നവരുമായി ഇവര്‍ അനാശാസ്യത്തില്‍ ഏര്‍പ്പെടാറുണ്ടെന്നും സുചനയുണ്ട്. അശ്വതി ബാബു ലഹരി മരുന്നിന് പണം കണ്ടെത്തിയിരുന്നത് അനാശാസ്യത്തിലൂടെ ആയിരുന്നു
. മയക്കുമരുന്നിന് അടിമയായ ഇവര്‍ക്ക് പല ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു.
അശ്വതിയുടെ ബന്ധങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറായില്ല. ബെംഗളൂരു കേന്ദ്രീകരിച്ചാണ് നടി ഇടപാടുകള്‍ നടത്തിയിരുന്നത്. ഈ ബന്ധം അന്വേഷിക്കാന്‍ പ്രത്യേക ഷാഡോ ടീം രൂപീകരിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
പാലച്ചുവട് ഡിഡി ഗോള്‍ഡന്‍ ഗേറ്റ് ഫ്ലാറ്റിന്റെ പാര്‍ക്കിംഗ് സ്ഥലത്തു നിന്ന് ഇവരെ പിടികൂടുമ്ബോള്‍ കൈവശം ലഹരി മരുന്നുകളുണ്ടയായിരുന്നു. ഫ്ലാറ്റില്‍ നടത്തിയ പരിശോധനയില്‍ കൂടുതല്‍ അളവില്‍ മരുന്ന് കണ്ടെത്താനായില്ല. അശ്വതി ലഹരിക്ക് അടിമയാണെന്നും പൊലീസ് വ്യക്തമാക്കി.
ഫ്ലാറ്റില്‍ ലഹരിമരുന്നു പാര്‍ട്ടിയും അനാശാസ്യവും നടക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് അശ്വതി നിരീക്ഷണത്തിലായിരുന്നു.