കേരളത്തിനായി ലാലേട്ടന്‍ നേരിട്ടിറങ്ങി, തര്‍ക്കത്തിന് പരിഹാരമായി

42

കൊച്ചി: വിദേശത്ത് താരനിശ സംഘടിപ്പിക്കുന്നതിനെ സംബന്ധിച്ച് താരസംഘടനയും നിർമാതക്കളുടെ സംഘടനയും തമ്മിൽ നിലനിന്ന തർക്കം ഒത്തുതീർന്നു.

Advertisements

ഇരുസംഘടനകളും തമ്മിൽ ഞായറാഴ്ച വൈകിട്ട് കൊച്ചിയില്‍ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇതോടെ മുൻ നിശ്ചയിച്ച പ്രകാരം ഡിസംബർ 7നു തന്നെ അബുദാബിയിൽ വച്ച് താരസംഘടനയായ ‘അമ്മ’യുടെ നേതൃത്വത്തിലുള്ള താരനിശ നടക്കും.

നവകേരള ഫണ്ട് സമാഹരണത്തിന് വേണ്ടിയാണ് അബുദാബിയില്‍ താരനിശ നടത്തുന്നത്. ഇതിന് പുറമേ, പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വേണ്ടി 2019 മാര്‍ച്ച് അവസാനം മലയാള സിനിമയിലെ എല്ലാ താരസംഘടനയും ചേര്‍ന്ന് കേരളത്തിലും താരനിശ നടത്തും.

ഡിസംബർ ഏഴിന് അബുദാബിയിൽ നടത്താൻ ഉദ്ദേശിച്ച താരനിശയിലേക്ക് നവംബർ 28 മുതൽ താരങ്ങളെ വിട്ടുനൽകണമെന്ന് അമ്മ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, താരനിശയ്ക്കും അതിന്‍റെ പരിശീലനത്തിനുമായി താരങ്ങൾ വിദേശത്തേക്ക് പോയാൽ ഷൂട്ടിംഗ് ഷെഡ്യൂളുകൾ നീളുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആരോപിച്ചു.

പ്രളയ ദുരിതാശ്വാസത്തിന് ഫണ്ട് സമാഹരിക്കുന്നതിനെ ചൊല്ലിയാണ് ഇരു സംഘടനയ്ക്കുമിടയില്‍ അഭിപ്രായ ഭിന്നത ഉണ്ടായത്. ഡിസംബര്‍ ഏഴിന് അബുദാബിയില്‍ നടത്താനിരിക്കുന്ന പരിപാടിയിലേക്ക് നവംബര്‍ 28 മുതല്‍ താരങ്ങളെ വിട്ട് നല്‍കണമെന്ന് ‘അമ്മ’ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിര്‍മ്മാതാക്കളുമായി ആലോചിക്കാതെ താരങ്ങളെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചതാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ ചൊടിപ്പിച്ചത്.

താരങ്ങള്‍ ഇത്രയും നീണ്ട അവധിക്ക് വിദേശത്ത് പോയാല്‍ ഷൂട്ടിംങുകള്‍ മുടങ്ങുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ആരോപിച്ചു. ആവശ്യത്തിന് ചര്‍ച്ച നടത്താതെ എഎംഎംഎക്ക് തീരുമാനം എടുക്കാന്‍ സാധിക്കില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി.

ഈ സാഹചര്യത്തിലാണ് ‘അമ്മ’യ്ക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ഒത്തുതീർപ്പ് ചർച്ച നടത്തേണ്ടി വന്നത്.

Advertisement