കൊച്ചി: 2019 ലോകസഭാ തിരഞ്ഞെടുപ്പില്‍ സെലിബ്രിറ്റികളെ സ്ഥാനാര്‍ത്ഥികളാക്കി കളം പിടിക്കാന്‍ ബിജെപി ഒരുക്കങ്ങള്‍ ആരംഭിച്ചതായി സൂചന. ആളുകള്‍ കണ്ട് മടുത്ത രാഷ്ട്രീയ നേതാക്കളെ മാറ്റി പുതിയ മുഖങ്ങള്‍ വെച്ചുള്ള ഗെയിം പ്ലാനാണ് ബിജെപി അണിയറയില്‍ ഒരുക്കുന്നത്.
വരുന്ന തിരഞ്ഞെടുപ്പില്‍ സിനിമ, സ്പോര്‍ട്സ്, കല, സാംസ്‌കാരികം എന്നീ മേഖലകളില്‍ നിന്നുള്ള പ്രമുഖരായ 70 സെലിബ്രിറ്റികളെ ബിജെപി സ്ഥാനാര്‍ത്ഥികളാക്കുമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
സിനിമാ മേഖലയില്‍ നിന്ന് അക്ഷയര്‍ കുമാര്‍, മോഹന്‍ലാല്‍, മാധുരി ദീക്ഷിത്, സണ്ണി ഡിയോള്‍ തുടങ്ങിയവരെ പരിഗണിക്കാനാണ് ബിജെപി നീക്കം. അതേസമയം, ഇന്ത്യന്‍ ക്രിക്കറ്റ് താരമായിരുന്ന വീരേന്ദര്‍ സേവാഗിനെയാണ് കായിക മേഖലയില്‍ നിന്നും നോട്ടമിട്ടിരിക്കുന്നത്. അക്ഷയ് കുമാറിനെ ഡല്‍ഹിയിലും സണ്ണി ഡിയോളിനെ ദുര്‍ദാസ്പൂരിലും മാധുരി ദീക്ഷിതിനെ മുംബൈയിലും നീക്കം നടക്കുന്നത്.
എന്നാല്‍ മോഹന്‍ലാല്‍ കേരളത്തില്‍ മല്‍സരിക്കില്ല മറിച്ച് പ്രചാരണത്തിന് ഇങ്ങുമെന്നാണ് ലഭ്യമാകുന്ന സൂചന. ഉറ്റ സുഹൃത്തും കുടുംബവുമായി അടുത്ത ബന്ധവും ഉള്ള സുരേഷ് ഗോപിക്ക് വേണ്ടിയാകും മോഹന്‍ലാല്‍ പ്രചാരണത്തിന് മുഖ്യമായും ഇറങ്ങുക. പിന്നെ കേരളത്തിലെ സ്ഥാനാര്‍ഥികള്‍ ആരൊക്കെയെന്ന് അറിഞ്ഞിട്ടാവും മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള പ്രചാരണം തീരുമാനിക്കുന്നത്.
നിലവില്‍ രാജ്യസഭ എംപിയായ സുരേഷ്‌ഗോപി തിരുവനന്തപുരത്തോ അല്ലെങ്കില്‍ കൊല്ലത്തോ ആവും മല്‍സരിക്കുക. ഇത്തവണയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ശശി തരൂര്‍ തന്നെ ആയിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. എതിരാളിയായി സുരേഷ്‌ഗോപിയെ ബിജെപി നിര്‍ത്തിയാല്‍ മത്സരം കൂടുതല്‍ കടുക്കും.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്നിലാക്കി രണ്ടാം സ്ഥാനത്ത് എത്തിയതും ബിജെപി ആയിരുന്നു. സംഘപരിവാര്‍ അനുകൂല നിലപാടുള്ള മോഹന്‍ലാലിനെ നിര്‍ത്തിയുള്ള ഗെയിം പ്ലാനിന് മോഡിയും അമിത് ഷായുമടക്കമുള്ള പ്രമുഖര്‍ പച്ചക്കൊടി കാണിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
സുരേഷ്‌ഗോപി മത്സരിച്ച് വിജയിച്ചാല്‍ കാബിനറ്റ് റാങ്കോടെ കേന്ദ്രമന്ത്രി സ്ഥാനം നല്‍കുമെന്നൊക്കെയായിരുന്നു റിപ്പോര്‍ട്ടുകള്‍.