കൊച്ചി: ഡബ്ല്യൂസിസിയുടെ ഹർജിയെ നിയമപരമായി നേരിടുമെന്നു അമ്മ ജനറൽ സെക്രട്ടറി മോഹൻലാൽ. അമ്മയിൽ നിന്നു രാജിവെച്ചു പോയ നടിമാർ തിരികെ വന്നാൽ സംഘടനയിൽ തിരിച്ചെടുക്കുമെന്നും അദ്ദേഹം. എന്നാൽ അഭിനേത്രിമാർ ഉന്നയിച്ച പ്രശ്‌നം അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ചർച്ച ചെയ്തില്ല.
അബുദാബിയിൽ അടുത്തമാസം ഏഴിന് നടക്കുന്ന അമ്മയുടെ ഷോയ്ക്ക് ഇന്‍റേണൽ കംപ്ലെയിന്‍റ് കമ്മിറ്റി രൂപീകരിക്കണമെന്ന ആവശ്യവുമായി ഡബ്ല്യൂസിസിയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ഡബ്ല്യൂസിസിയ്ക്ക് വേണ്ടി റിമ കല്ലിങ്കലാണ് ഹർജി നൽകിയത്. അമ്മയെ എതിർകക്ഷിയാക്കിയാണ് ഡബ്ല്യൂസിസി ഹർജി നൽകിയിരിക്കുന്നത്.
മലയാള സിനിമയില്‍ ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്നാവശ്യപ്പെട്ട് ഡബ്ല്യൂസിസി നല്‍കിയ ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്‌ചയിലേക്ക് മാറ്റി.
റിമ കല്ലിങ്കല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അബുദാബിയിലെ ഷോയ്ക്കും ഇന്‍റേണൽ കംപ്ലെയിന്‍റ് കമ്മിറ്റി രൂപീകരിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്.