വെെക്കം കരയാറില് വള്ളം മറിഞ്ഞ് കാണാതായ മാതൃഭൂമി വാര്‍ത്താസംഘത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി. മാതൃഭൂമി പ്രാദേശിക ലേഖകന്‍ സജിയുെട മൃതദേഹമാണ് കണ്ടെത്തിയത്. മുണ്ടാര്‍ ദുരിതാശ്വാസ ക്യാമ്ബ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ അഞ്ചംഗ സംഘത്തിലുള്പ്പെട്ടതായിരുന്നു സജി.
ഇവര്‍ സഞ്ചരിച്ച വള്ളം മറിയുകയായിരുന്നു. മാതൃഭൂമി ന്യൂസ് ചാനല്‍ തിരുവല്ല ബ്യൂറോയിലെ ഡ്രൈവര്‍ ബിപിനേയും കടുത്തുരുത്തി സ്വദേശിയായ സ്ട്രിംഗ്ര് സജിയേയുമാണ് കാണാതായത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് വള്ളം മറഞ്ഞത്. ഫയര്‍ ആന്‍ഡ് റെസ്ക്യൂ, സ്കൂബ ഡൈബേഴ്സ് ആദ്യ ദിവസം തിരച്ചില്‍ നടത്തി. നേവിയുടെ മുങ്ങല്‍ വിദഗ്ധ സംഘവും തിരച്ചിലിനായി സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് ആശുപത്രിയില്‍ ചികിത്സയിലുള്ള മാതൃഭൂമി ന്യൂസ് ചാനല്‍ കോട്ടയം ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ കെ. ബി ശ്രീധരന്, തിരുവല്ല ബ്യൂറോയിലെ ക്യാമറമാന് അഭിലാഷ് എന്നിവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.