വെള്ളം കോരുന്നതിനിടെ കിണറിടിഞ്ഞു വീണു; യുവാവ് മരിച്ചു

14

തിരുവനന്തപുരം: വെഞ്ഞാറമൂട് തൈക്കാട് കനത്ത മഴയിൽ കിണറ്റിൽ നിന്നും വെള്ളം കോരുന്നതിനിടെ കിണറിടിഞ്ഞു വീണ് യുവാവ് മരിച്ചു.

പിരപ്പൻകോട് പാലവിള വസന്ത നിവാസിൽ സുരേഷ് (47) ആണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു അപകടം.ക്ഷേത്രത്തിൽ പോകുവാൻ കുളിയ്ക്കുന്നതിന് വെള്ളം കോരുകയായിരുന്നു. തുടർന്ന് കിണറിന്റെ ഒരു ഭാഗവും സുരേഷും കിണറ്റിൽ വീഴുകയായിരുന്നു.

Advertisements
Advertisement