ഫോര്‍ബ്സ് ഇന്ത്യയിലെ ഈ വര്‍ഷത്തെ കോടിശ്വരന്മാരുടെ ലിസ്റ്റ് പുറത്തുവിട്ടു, കേരളത്തില്‍ നിന്ന് മമ്മൂട്ടി മാത്രം

19

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ നൂറ് ഇന്ത്യന്‍ താരങ്ങളുടെ പട്ടിക ഫോര്‍ബ്‌സ് മാസിക പുറത്തുവിട്ടു. സല്‍മാന്‍ ഖാന്‍ ആണ് പട്ടികയില്‍ ഒന്നാമത്. ഇതുമൂന്നാം തവണയാണ് കോടി പട്ടികയില്‍ സല്‍മാന്‍ ഒന്നാമതാകുന്നത്.

253.25 കോടിയാണ് സിനിമ, ടിവി ഷോ, പരസ്യം എന്നിവയിലൂടെ അദ്ദേഹത്തിന്റെ സമ്പാദ്യം. (കഴിഞ്ഞ ഒക്ടോബര്‍ ഒന്നുമുതല്‍ ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവ്) നടന്മാര്‍ക്ക് വെല്ലുവിളിയായി ഇത്തവണ ക്രിക്കറ്റ് താരം രണ്ടാമതെത്തി എന്നതാണ് ഈ വര്‍ഷത്തെ പ്രത്യേകത. 228.09 കോടിയുമായി വിരാട് കോഹ്ലിയാണ് രണ്ടാം സ്ഥാനത്ത്. അക്ഷയ് കുമാര്‍ (185 കോടി) മൂന്നാമത്.

Advertisements

ഈ കാലയളവില്‍ റിലീസ് ഒന്നുമില്ലാതിരുന്നതിനാല്‍ ഷാരൂഖ് ഖാന്‍ (56 കോടി) പതിമൂന്നാം സ്ഥാനത്തേയ്ക്ക് തഴയപ്പെട്ടു. പരസ്യവരുമാനത്തില്‍ നിന്നും മാത്രം ലഭിച്ച വരുമാനമാണ് അധികവും. കഴിഞ്ഞ വര്‍ഷം 170 കോടി സമ്പാദ്യവുമായി രണ്ടാം സ്ഥാനത്തായിരുന്നു ഷാരൂഖ്.

അതുപോലെ തന്നെ ഏഴാം സ്ഥാനത്തുണ്ടായിരുന്ന പ്രിയങ്ക ചോപ്ര (2017ല്‍ 68 കോടി) ഈ വര്‍ഷം 18 കോടി വരുമാനവുമായി 49ാം സ്ഥാനത്തെത്തി. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും 18 കോടി സമ്പാദ്യവുമായി പ്രിയങ്കയ്‌ക്കൊപ്പമുണ്ട്.

പട്ടികയില്‍ ഇടംനേടിയ പതിനഞ്ച് താരങ്ങള്‍ തെന്നിന്ത്യയില്‍ നിന്നാണ്. കേരളത്തില്‍ നിന്നും മമ്മൂട്ടി മാത്രം. 66.75 കോടിയുമായി 11ാം സ്ഥാനത്തെത്തിയ എ. ആര്‍. റഹമാന്‍ ആണ് തെന്നിന്ത്യയിലെ ഒന്നാമന്‍.

50 കോടിയുമായി രജനികാന്ത് 14ാമത്. പവന്‍ കല്യാന്‍ (31.33 കോടി) 24ാമത്.30.33 കോടിയുമായി വിജയ് 26ാം സ്ഥാനത്താണ്. 28 കോടിയുമായി ജൂനിയര്‍ എന്‍ടിആര്‍ 28ാമതും 26 കോടി സമ്പാദ്യവുമായി വിക്രം 29ാമതുമാണ്.

Advertisement