പറക്കുന്ന വിമാനത്തില്‍ വെച്ച് സുഖമില്ലാതായ ആളിന് അടിയന്തിര ചികിത്സ നല്‍കി ജീവന്‍ രക്ഷിച്ച മലയാളി നഴ്സുമാര്‍ക്ക് സൗദി സര്‍ക്കാരിന്റെ ആദരം

19

ജിദ്ദ: സൗദി എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ വെച്ച് സുഖമില്ലാതായ യാത്രക്കാരനു പ്രാഥമികചികിത്സ നല്‍കി ജീവന്‍ രക്ഷിച്ച മലയാളി നഴ്സുമാര്‍ക്ക് സൗദി സര്‍ക്കാരിന്റെ അംഗീകാരം. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് ആറിന് കൊച്ചിയില്‍നിന്ന് ജിദ്ദയിലേക്കു പോയ സൗദി എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് സംഭവം.

വാഴക്കാട് സ്വദേശി മുഹമ്മദിനാണ് വിമാനത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായത്. വിവരം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ അതെ വിമാനത്തില്‍ അവധിക്കു നാട്ടിലേക്ക് വരുകയായിരുന്ന നീനാ ജോസും, ജോമോളും ചേര്‍ന്നു പ്രാഥമികചികിത്സ നല്‍കുകയായിരുന്നു. തുടര്‍ന്ന് വിമാനം അടിയന്തരമായി മുംബൈ വിമാനത്താവളത്തിലിറക്കി മുഹമ്മദിനെ ആശുപത്രിയിലാക്കി. ഇദ്ദേഹത്തിന്റെ ആരോഗ്യ നില ഇപ്പോള്‍ തൃപ്തികരമാണ് എന്നാണ് റിപ്പോര്‍ട്ട്.

Advertisements

സൗദി കുന്‍ഷുദ ഗവ. ആശുപത്രിയിലെ നഴ്സുമാരാണ് ജോമോളും നീനാ ജോസും. മലയാളി നഴ്സുമാരുടെ സമയോചിതമായ ഇടപെടല്‍കാരണം യാത്രക്കാരന്റെ ജീവന്‍ രക്ഷിക്കാനായ വിവരം എയര്‍ലൈന്‍സ് അധികൃതരാണ് സൗദി സര്‍ക്കാരിനെ അറിയിച്ചത്. തുടര്‍ന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഷാമി അല്‍ അദിഖി ആശുപത്രിയിലെത്തി പ്രശസ്തിപത്രം നല്‍കി

Advertisement