ജിദ്ദ: പാക്‌സേനയുടെ പിടിയില്‍ നിന്നും തിരിച്ചെത്തിയ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ മീശയ്ക്ക് ആരാധകര്‍ ഏറെയാണ്. അന്ന് മുതല്‍ അഭിനന്ദന്റെ മീശ വെയ്ക്കണമെന്ന് പലരും ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, ആ ആഗ്രഹം നിറവേറ്റിയിരിക്കുകയാണ് സൗദി മലയാളികളായ രണ്ട് യുവാക്കള്‍. എന്നാല്‍ ഈ മീശകഥയ്ക്ക് കുറച്ചുകൂടെ ഹീറോയിസം കൂടുതലുണ്ട്. കാരാണം ഈ യുവാക്കള്‍ അഭിനന്ദന്‍ സ്‌റ്റൈലില്‍ മീശ വെട്ടിയത് സൗദിയിലെ പാകിസ്താനി ബാര്‍ബര്‍ ഷോപ്പിലെത്തിയാണ്.
ഈ മീശയും വച്ച് താമസസ്ഥലത്തെത്തി പാകിസ്താനികളുടെ മുന്നിലൂടെ സവാരി നടത്തണമെന്നതാണ് ഇവരുടെ അടുത്ത ആഗ്രഹം. യുവാക്കളുടെ സുഹൃത്താണ് ഈ ഫോട്ടോയും അടിക്കുറിപ്പും സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചിരിക്കുന്നത്.
പാകിസ്താന്‍ പിടിയിലായി രണ്ട് ദിവസങ്ങള്‍ക്ക് ശേഷം വാഗ അതിര്‍ത്തി വഴി ഇന്ത്യന്‍ മണ്ണിലേക്ക് തിരിച്ചെത്തിയ അഭിനന്ദന്റെ ധീരതയുടെയും ആത്മവിശ്വസത്തിന്റെയും മുഖമുദ്ര കൂടിയായിരുന്നു ആ മീശ. 1819 നൂറ്റാണ്ട് കാലത്തെ ചില ബ്രിട്ടീഷ് കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ മീശ.
അമേരിക്കയിലെ പൊലീസുകാരും, പട്ടാളക്കാരും ഇത്തരം മീശയാണ് സാധാരണ വെയ്ക്കുന്നത്. ആ മുഖത്ത് വരുന്ന ചിരിയോ, ദൃഢ നിശ്ചയമോ മറച്ചുവയ്ക്കുന്ന രീതിയിലല്ല മീശ. പൊതുവില്‍ ഇത്തരം മീശയ്ക്ക് ഗണ്‍സ്ലിഞ്ചര്‍ എന്നാണ് വിശേഷിപ്പിക്കാറ്.
ഐഎഎഫ് പൈലറ്റ് അഭിനന്ദനെ പോലെ മീശ വെക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ എത്തുന്നത്. ബാര്‍ബര്‍ ഷോപ്പുകളിലും ഇപ്പോള്‍ ഈ മീശ വെയ്ക്കാന്‍ തിരക്കാണ്.