സിനിമ മോശമായതിന് പ്രേക്ഷകരുടെ തോളില്‍ കയറരുത്, പറ്റുന്ന പണി ചെയ്താല്‍ പോരേ? ശ്രീകുമാര്‍ മേനോന് എതിരെ ആഞ്ഞടിച്ച് സിനിമ പ്രേക്ഷക കൂട്ടായ്മ

25

സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍റെ അനാവശ്യ തള്ളലുകളാണ് ഒടിയന്‍ സിനിമയ്ക്ക് എതിരെ വരുന്ന പ്രതികരണങ്ങള്‍ക്ക് കാരണമായതെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കണ്‍വീനര്‍ സലിം പി ചാക്കോ.

പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി സിനിമ മാറുമ്ബോള്‍ അവര്‍ അഭിപ്രായം പറഞ്ഞെന്നുവരും, അതിന് അവരുടെ തലയില്‍ കയറാന്‍ നോക്കിയിട്ട് കാര്യമില്ല – സലിം വ്യക്തമാക്കി.

Advertisements

ഒടിയന്‍ റിലിസ് ചെയ്യുന്നതിന്റെ തലേ ദിവസം ശ്രീകുമാര്‍ മേനോന്‍ നടത്തിയ നൂറുകോടിയുടെ കഥയാണ് ഈ സിനിമയ്ക്ക് ഉണ്ടായ പ്രധാന കോട്ടങ്ങളില്‍ ഒന്ന്.

സിനിമയെ പ്രേക്ഷകരാണ് വിലയിരുത്തേണ്ടത്, അല്ലാതെ സംവിധായകനല്ല. അനവസരത്തിലുള്ള ഇത്തരം വര്‍ത്തമാനങ്ങള്‍ ശ്രീകുമാര്‍ മേനോന്‍ ഇനിയെങ്കിലും നിര്‍ത്തുന്നതാണ് ഈ സിനിമയ്ക്ക് നല്ലത്.

മോഹന്‍ലാല്‍ എന്ന അതുല്യ നടന്റെയും പ്രകാശ് രാജിന്റെയും അഭിനയ മികവാണ് ഒടിയന്റെ നേട്ടങ്ങളില്‍ പ്രധാനം. പ്രേക്ഷകരുടെ പ്രതീക്ഷ സഫലീകരിക്കാന്‍ പറ്റാതെ വരുമ്ബോള്‍ അവരുടെ തലയില്‍ കയറാന്‍ നോക്കിയിട്ട് കാര്യമില്ല.

കരുതിക്കൂട്ടി ഡീഗ്രേഡിംഗ് നടത്തുന്നു പ്രഖ്യാപനം ഒരു വിഭാഗം പ്രേക്ഷക സമൂഹത്തോടുള്ള വെല്ലുവിളിയാണ്. ഒരു സിനിമ റിലീസ് ചെയ്യുമ്ബോള്‍ പല അഭിപ്രായങ്ങള്‍ വരുന്നത് സ്വാഭാവികമാണ്, അതില്‍ വെപ്രാളം കാട്ടിയിട്ട് കാര്യമൊന്നുമില്ല.

‘ഒടിയന്‍’ സിനിമയെ കുറിച്ച്‌ മാന്യമായ റിപ്പോര്‍ട്ട് സിനിമാ പ്രേക്ഷക കൂട്ടായ്മയുടെ സൈറ്റില്‍ കൊടുത്തിട്ടാണ് ഈ അഭിപ്രായം പറയുന്നത്. ചിലര്‍ക്ക് ചില പണി പറഞ്ഞിട്ടുണ്ട്.

അത് ചെയ്യുന്നതായിരിക്കും നല്ലത്. സിനിമ മോശമായതിന് പ്രേക്ഷകരുടെ തോളില്‍ കയറുന്നത് പ്രൊഫഷണലിസമല്ല – സലിം പി ചാക്കോ പ്രതികരിച്ചു.

Advertisement