ലൈംഗിക വിവാദം: വൈദികര്‍ കുടുങ്ങും, ക്രൈംബ്രാഞ്ചിന് വീഡിയോ ക്ലിപ്പിംഗ് നല്‍കും

28

കോട്ടയം: കുമ്പസാര രഹസ്യം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി അദ്ധ്യാപികയായ യുവതിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ വൈദികരെ തെളിവുകളുടെ ബലത്തില്‍ ക്രൈംബ്രാഞ്ച് കുടുക്കും. കേസ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷിക്കാന്‍ ഡി.ജി.പി ഉത്തരവായി. വൈദികര്‍ക്കെതിരെ വീഡിയോ ക്ലിപ്പിംഗുകളടക്കമുള്ള തെളിവുകള്‍ വീട്ടമ്മയുടെ ഭര്‍ത്താവ് ഉടന്‍ ക്രൈംബ്രാഞ്ചിന് കൈമാറും.

യുവതി കുറ്റസമ്മതം നടത്തുന്നതിന്റെ വീഡിയോ ദൃശ്യം ഭര്‍ത്താവിന്റെ പക്കലുണ്ട്. മാത്രമല്ല കുറ്റസമ്മതം യുവതിയെകൊണ്ട് മുദ്രപത്രത്തില്‍ എഴുതിയും ഭ‌ര്‍ത്താവ് വാങ്ങിയിരുന്നു. ഇതിന്റെ ദൃശ്യവും കൈവശമുണ്ട്. ഹോട്ടലില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ ബില്‍ അടച്ചപ്പോള്‍ ലഭിച്ച ബാങ്കിന്റെ ഇ- മെയില്‍ സന്ദേശം, വൈദികരുമായി ചാറ്റ് ചെയ്തതിന്റെയും കോള്‍ വിളിച്ചതിന്റെയും രേഖകള്‍ എന്നിവയും ഭര്‍ത്താവിന്റെ പക്കലുണ്ട്. സഭയെ വിശ്വസിക്കാനാവാത്തതിനാല്‍ ഇതിന്റെയൊന്നും യഥാര്‍ത്ഥ തെളിവുകള്‍ സഭയുടെ അന്വേഷണ കമ്മിഷന് മുന്നില്‍ നല്‍കിയിട്ടില്ല.

Advertisements

എന്നാല്‍ തെളിവുകളുടെയെല്ലാം ഒറിജിനല്‍ പൊലീസിന് ഭര്‍ത്താവ് കൈമാറും. ദേശീയ വനിതാകമ്മിഷന്‍ സംസ്ഥാന പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ലൈംഗികാരോപണത്തില്‍ പരാതിയില്ലെങ്കില്‍ പോലും കേസെടുക്കണമെന്ന നിയമം പൊലീസ് പാലിക്കുന്നില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. സംഭവം അന്വേഷണിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്കാര കമ്മിഷന്‍ വി.എസ്.അച്യുതാനന്ദനും ഡി.ജി.പിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.

സഭാ കമ്മിഷന്‍ മൊഴിയെടുത്തു
ചെങ്ങന്നൂര്‍: ഓര്‍ത്തഡോക്സ് സഭയിലെ പുരോഹിതര്‍ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ സഭയുടെ അന്വേഷണ കമ്മിഷന്‍ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി. പരാതിക്കാരന്റെ ഭാര്യയും ആരോപണ വിധേയരായ വൈദികരും മൊഴി രേഖപ്പെടുത്താന്‍ എത്തണമെന്നാവശ്യപ്പെട്ട് കമ്മിഷന്‍ ഉടന്‍ നോട്ടീസ് അയക്കും.

അന്വേഷണ കമ്മിഷന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രണ്ടാം വട്ട തെളിവെടുപ്പിന് പരാതിക്കാരന്‍ ഓര്‍ത്തഡോക്സ് സഭാ നിരണം ഭദ്രാസനത്തിലെത്തിയത്. കമ്മിഷന്‍ എഴുതി തയ്യാറാക്കിയ ചോദ്യങ്ങള്‍ക്ക് പരാതിക്കാരന്‍ മൊഴി നല്‍കി. എന്നാല്‍ നേരത്തെ നല്‍കിയ തെളിവുകളുടെ പകര്‍പ്പുകള്‍ക്ക് പകരം ഒര്‍ജിനല്‍ ഹാജരാക്കിയില്ല. ദേശീയ വനിതാ കമ്മിഷന്‍ ഡി.ജി.പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതില്‍ ശുഭ പ്രതീക്ഷയുണ്ടെന്നും പരാതിക്കാരന്‍ പറഞ്ഞു. വീ​ട്ട​മ്മ​യെ മ​ല​ങ്കര ഓര്‍​ത്ത​ഡോ​ക്സ് സ​ഭ​യി​ലെ എട്ട് വൈ​ദി​കരാണ് പ​ര​സ്പ​രം കാ​ഴ്ച​വ​യ്ക്കു​ക​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തത്.

Advertisement