ലോറി സമരം തുടരുന്നു; കേരളത്തില്‍ പച്ചക്കറി വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു

82

തിരുവനന്തപുരം: ലോറി സമരത്തിന് പിന്നാലെ സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. ഇതരസംസ്ഥാനങ്ങളില്‍ നിന്നും പച്ചക്കറിയുമായി എത്തുന്ന ലോറികള്‍ അതിര്‍്ത്തിയില്‍ കുടുങ്ങി കിടക്കുന്നതും വില വര്‍ധനവിലേക്ക് നയിച്ചിട്ടുണ്ട്.അതേസമയം ലോറി സമരത്തിന്റെ പേരില്‍ അവസരം മുതലാക്കി വിലക്കയറ്റം ഉണ്ടാക്കാനുള്ള ശ്രമവും വ്യാപകമാണ്. പതിവായി എത്തുന്ന ലോറികള്‍ അധികവും എത്തിയിട്ടില്ല. സമരം തുടങ്ങുന്നതിന് മുമ്ബ് പുറപ്പെട്ട ലോറികള്‍ മാത്രമാണ് സംസ്ഥാനത്ത് എത്തിയിട്ടുള്ളത്. സമരം തുടരുകയാണെങ്കില്‍ വില ഇനിയും കൂടും.

തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് സംസ്ഥാനത്തേക്ക് പച്ചക്കറി എത്തിക്കുന്നത്. പച്ചക്കറി ലോറികള്‍ എത്തുന്നത് കുറഞ്ഞത് തൊഴിലാളികളെയും ബാധിച്ചതായി വ്യാപാരികള്‍ പറയുന്നു. ഊട്ടി, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പച്ചക്കറി ലോറികള്‍ സംസ്ഥാനത്ത് എത്തിയിട്ടില്ല.തിരുവനന്തപുരത്ത് പച്ചക്കറികള്‍ക്ക് പലതിനും 20 രൂപയോളം വിലവര്‍ധിച്ചിട്ടുണ്ട്.

Advertisements

പ്രധാനമായും സവാള, ഉള്ളി, മുളക്, കാരറ്റ്, കാബേജ് തുടങ്ങിയ പച്ചക്കറികള്‍ക്കാണ് വില കുതിച്ചുയരുന്നത്. കോഴിക്കോട് പാളയം മാര്‍ക്കറ്റ്, തിരുവനന്തപുരം ചാല കമ്ബോളം, പാളയം മാര്‍ക്കറ്റ്, എറണാകുറം, കലൂര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും പച്ചക്കറികളില്‍ ഭൂരിഭാഗവും എത്തുന്നത്. ഇവിടെ നിന്നാണ് മറ്റിടങ്ങളിലേത്ത് പച്ചക്കറികള്‍ കൊണ്ടുപോകുന്നത്. സമരം തുടര്‍ന്നാല്‍ നഗര- ഗ്രാമ വ്യത്യാസമില്ലാതെ അവശ്യസാധന വില കുത്തനെ ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. പ്രതിദിനം 20 ലോറികള്‍ എത്തിയിരുന്ന എറണാകുളം മാര്‍ക്കറ്റില്‍ അഞ്ചില്‍ തഴെ പച്ചക്കറി ലോറികളാണ് ഇപ്പോഴെത്തിയത്. മറ്റിടങ്ങളിലും സമാനമായ അവസ്ഥയാണുള്ളത്.

Advertisement