കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കിച്ചു, ഒടിയന്റെ പോസ്റ്റര്‍ വലിച്ച് കീറിയ യുവാവിനെ ‘ഒടിവെച്ച്’ ലാലേട്ടന്‍ ആരാധകര്‍, കൊടുത്തത് പതിനാറിന്റെ പണി

33

വമ്പന്‍ പ്രതീക്ഷകളുമായെത്തിയ മോഹൻലാൽ ചിത്രം ഒടിയനെതിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയിലും പുറത്തും ഉയര്‍ന്നത്.

സംഘടിത ആക്രമണമാണ് നടക്കുന്നതെന്ന് കാട്ടി ചിത്രത്തിന്‍റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ രംഗത്തെത്തിയിരുന്നു.

Advertisements

ചിത്രത്തിനെതിരെ വ്യാപകമായ സൈബര്‍ ആക്രമണം നടക്കുകയാണെന്നും എല്ലാം ആസൂത്രിതമാണെന്നും മഞ്ജു വാര്യരോടുളള ദേഷ്യം ചിത്രത്തോട് തീര്‍ക്കുകയാണെന്നും ശ്രീകുമാര്‍മേനോന്‍ പറഞ്ഞു.

ചലച്ചിത്ര മേഖലയിലെ നിരവധിപേര്‍ ഇത് ഏറ്റെടുത്തതോടെ ചിത്രം വീണ്ടും വിജയവഴിയിലാണ്. അതിനിടയിലാണ് ഒടിയന്‍റെ പോസ്റ്റര്‍ കീറി നശിപ്പിക്കുന്ന ഒരു യുവാവിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

റോഡരികില്‍ പതിപ്പിച്ചിരിക്കുന്ന ഒടിയന്‍റെ വലിയ പോസ്റ്റര്‍ വലിച്ചുകീറുന്ന യുവാവിന്‍റെ വീഡിയോയും ചിത്രങ്ങളുമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ആരെങ്കിലും കാണുന്നുണ്ടോ എന്ന് ഭയത്തോടെ ഇയാള്‍ നോക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

‘ആ പോസ്റ്റർ കീറുമ്പോൾ നിന്‍റെ ഉള്ളിൽ ഉള്ള പേടി ഉണ്ടല്ലോ അതാണ്‌ മോഹൻലാൽ’ എന്ന തലക്കെട്ടോടെ ഫാന്‍സ് പേജുകളിലും ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നു. ഇയാള്‍ക്കെതിരെ വ്യാപകമായ ആക്രമണത്തിനും ആഹ്വാനമുണ്ട്.

കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കിച്ചു എന്ന് ക്യാപ്ഷനോട് കൂടി ഫാന്‍സ് പ്രവര്‍ത്തകര്‍ ഇയാള്‍ പോസ്റ്റര്‍ തിരിച്ചൊട്ടിക്കു ചിത്രവും ലാലേട്ടന്‍ ആരാധകര്‍ പങ്ക് വെച്ചിട്ടുണ്ട്. പോസ്റ്റര്‍ വലിച്ചു കീറിയതിന് പിന്നാലെ തന്നെ അത് തിരിച്ചൊട്ടിക്കുകയാണ് യുവാവ്. പോസ്റ്റര്‍ ഒട്ടിക്കുമെന്നും ഖേദപ്രകടനം നടത്തുമെന്നും ഫാന്‍സ് പ്രവര്‍ത്തകര്‍ വ്യക്തമാക്കിയതിന് പിന്നാലെയായാണ് പുതിയ ചിത്രം പോസ്റ്റ് ചെയ്തത്.

Advertisement