കെ.പി ശശികലയെ അറസ്റ്റ് ചെയ്തു; ഇന്ന് സംസ്ഥാനത്ത് ഹര്‍ത്താല്‍

50

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി സംസ്ഥാന അദ്യക്ഷ കെപി ശശികലയെ പൊലീസ് അറസ്റ്റു ചെയ്തു. അറസ്റ്റില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയും ഹിന്ദു ഐക്യവേദിയും ഇന്ന് സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

Advertisements

ഇന്നലെ രാത്രിയില്‍ ആരെയും സന്നിധാനത്തേക്ക് കടത്തിവിടില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. എന്നാല്‍ ശശികല സന്നിധാനത്തേക്ക് പോകാന്‍ തയ്യാറായി എത്തിയ ശശികലയെ രാത്രി പൊലീസ് മരക്കൂട്ടത്ത് വച്ച് തടഞ്ഞു.

തിരിച്ചു പോകണമെന്ന് പൊലീസ് പറഞ്ഞിട്ടും ശബരിമലയില്‍ എത്താതെ മടങ്ങില്ലെന്ന നിലപാടിലായിരുന്നു ശശികല. ഇതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. അഞ്ച് മണിക്കൂര്‍ തടഞ്ഞ് നിറുത്തിയതിന് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇനി നാളെ മാത്രമേ തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കൂ എന്നാണ് പൊലീസിന്റെ തീരുമാനം. നേരത്തെ ശബരിമലയിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സമര സമിതി നേതാവ് ഭാര്‍ഗവറാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കരുതല്‍ തടവിന്റെ ഭാഗമായാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു. പിന്നീട് ഭാര്‍ഗവറാമിനെ വിട്ടയച്ചു.

Advertisement