കൊല്ലത്ത് കോളജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം: മൂന്ന് അധ്യാപകര്‍ക്ക് എട്ടിന്റെ പണി

49

കൊല്ലം: ഫാത്തിമ മാതാ കോളജിലെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് അധ്യാപകരെ മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്തു.

Advertisements

പരീക്ഷ മേൽനോട്ട വിഭാഗത്തിലെ സജിമോൻ, ലില്ലി, നിഷ തോമസ് എന്നീ അധ്യാപകരെയാണ് സസ്‌പെൻഡ് ചെയ്തത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ കോളേജ് നിയോഗിച്ച് സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പരീക്ഷയിൽ കോപ്പിയടിച്ചുവെന്ന ആരോപണത്തിന്റെ പേരിൽ കോളജിലെ വിദ്യാർത്ഥിയായ രാഖി കൃഷ്ണ ട്രെയിനിന് മുമ്പിൽ ചാടി ആത്മഹ്യത്യ ചെയ്യുകയായിരുന്നു. അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നായിരുന്നു വിദ്യാർത്ഥിനി ജീവനൊടുക്കിയത്.

ചുരിദാറിൽ ഉത്തരങ്ങൾ എഴുതികൊണ്ടു വന്ന് കോപ്പിയടിക്കുകയായിരുന്നു എന്നാണ് അധ്യാപകർ പറയുന്നത്. ഇത് കണ്ടുപിടിച്ച അദ്ധ്യാപിക, രാഖിയെ സ്റ്റാഫ് റൂമിൽ കൊണ്ട് വരികയും മറ്റ് അധ്യാപകരും ചേർന്ന് കുട്ടിയെ അപമാനിക്കുകയായിരുന്നുവെന്ന് മറ്റു വിദ്യാർഥികൾ പറയുന്നു.

കോളജിൽ നിന്ന് ഇറങ്ങിയോടിയ രാഖി, എസ് എൻ കോളജിന് സമീപം വച്ച് തീവണ്ടിക്ക് മുമ്പിൽ ചാടുകയായിരുന്നു.

Advertisement