ലോകകപ്പില്‍ ഇവരാണ് ഇന്ത്യയുടെ വജ്രായുധങ്ങള്‍, വെളിപ്പെടുത്തലുമായി കോഹ്ലി

23

ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഒരുക്കത്തിലാണ് ഓരോ ടീമുകളും. മിക്കവരും അവരവരുടെ ടീമുകളെ പ്രഖ്യാപിച്ച് കഴിഞ്ഞു.

കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യ ടീമിനെ പുറത്തുവിട്ടത്. മൂന്ന് സ്പിന്നര്‍മാര്‍ ടീമിലുണ്ട്. യൂസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍.

Advertisements

അടുത്തകാലത്ത് ഇന്ത്യയുടെ വിജയങ്ങളില്‍ പ്രധാന പങ്കുവഹിച്ച താരങ്ങളാണ് കുല്‍ദീപും ചാഹലും. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ഇവരെ കുറിച്ച് പ്രതീക്ഷയിലാണ്.

ഇന്ത്യയുടെ പ്രധാന ശക്തിയെന്നത് റിസ്റ്റ് സ്പിന്നര്‍മാരായ കുല്‍ദീപും ചാഹലുമെന്നതില്‍ സംശയമില്ലെന്ന് കോഹ്ലി പറയുന്നു.

ഒരു ടീമെന്ന നിലയിലാണ് ലോകകപ്പിനെ നേരിടുന്നത്. ഒരിക്കലും സാധാരണ ഏകദിന പരമ്ബരകളെ പോലെ കാണാന്‍ കഴിയില്ല ലോകകപ്പിനെ.

എപ്പോഴും വ്യത്യസ്ഥതകള്‍ നിറഞ്ഞ മറ്റൊരു ടീമായിട്ടാണ് ഞങ്ങള്‍ കളിക്കാന്‍ ശ്രമിക്കുന്നതെന്നും കോഹ്‌ലി പറഞ്ഞു.
ഇരുവരും മിഡില്‍ ഓവറുകളില്‍ വിക്കറ്റുകളെടുക്കുന്നു.

ഒരുപാട് കാലങ്ങളായി ഇത്തരം പ്രവണത ഇന്ത്യന്‍ ടീമില്‍ കാണാനില്ലായിരുന്നു. മിഡില്‍ ഓവറുകളില്‍ അവരുടെ പ്രകടനമാണ് ബുദ്ധിമുട്ടില്ലാതെ ഡെത്ത് ഓവറുകള്‍ പൂര്‍ത്തിയാക്കാന്‍ ടീമിനെ സഹായിക്കുന്നത്.

കൂട്ടുക്കെട്ടുകളാണ് ഇന്ത്യന്‍ ടീമിനെ മികച്ചതാക്കുന്നതെന്നും കോലി കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കോഹ്‌ലി ഇന്ത്യന്‍ സ്പിന്നര്‍മാരെ കുറിച്ച് പറഞ്ഞത്.

Advertisement