കൊച്ചി: 200 മല്‍സ്യതൊഴിലാളികളെ പോലിസില്‍ നിയമിച്ച് വാക്കുപാലിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
മത്സ്യത്തൊഴിലാളി വിഭാഗത്തില്‍ പെട്ട 200 പേര്‍ക്ക് പൊലീസില്‍ താത്ക്കാലിക നിയമനം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കോസ്റ്റല്‍ വാര്‍ഡര്‍മാരായാണ് നിയമനം നല്‍കുകയെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറഞ്ഞു.
ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തീരദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയ ഒരു വാഗ്ദാനം കൂടി സര്‍ക്കാര്‍ പാലിക്കുന്നുവെന്ന് പറഞ്ഞ് കൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കി ദുരന്തസമയത്ത് ഉപയോഗിക്കാന്‍ കഴിയുന്ന വളന്റിയര്‍മാരാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം നടന്ന സര്‍വകക്ഷിയോഗത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
തീരദേശ പൊലീസില്‍ മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.സമാനതകളില്ലാത്ത ദുരന്തം കേരളം നേരിട്ടപ്പോള്‍ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം നിസ്തുലമായിരുന്നു. കേരളത്തിന്റെ സൈന്യമാണ് മത്സ്യത്തൊഴിലാളികള്‍ എന്നായിരുന്നു മുഖ്യമന്ത്രി ഇവരെക്കുറിച്ച് പറഞ്ഞത്. സ്വന്തം ചെലവില്‍ വാഹനങ്ങളില്‍ തങ്ങളുടെ മത്സ്യബന്ധനബോട്ട് കയറ്റിയാണ് മത്സ്യത്തൊഴിലാളികള്‍ ദുരിതബാധിത പ്രദേശത്തെത്തിയത്.
രക്ഷാപ്രവര്‍ത്തനത്തിനിടെ കേടുപാട് പറ്റിയ ബോട്ടുകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്ന് അറിയിച്ചിരുന്നു. ബോട്ടുകള്‍ കൊണ്ടു വന്ന സ്ഥലത്തേക്ക് തിരിച്ചെത്തിക്കാനുള്ള ചിലവ് സര്‍ക്കാര്‍ വഹിക്കും. രക്ഷാപ്രവര്‍ത്തനത്തിനായി ചിലവായ ഇന്ധനവും ഒരു ദിവസത്തിന് 3000 രൂപ വീതം ബോട്ടുകള്‍ക്ക് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
പിണറായിയുടെ കുറിപ്പ് ഇങ്ങനെ:
ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തീരദേശത്തെ മത്സ്യത്തൊഴിലാളികൾക്ക് നൽകിയ ഒരു വാഗ്ദാനം കൂടി സർക്കാർ പാലിക്കുന്നു. മത്സ്യത്തൊഴിലാളി വിഭാഗത്തിൽ പെട്ട 200 പേർക്ക് പൊലീസിൽ താത്ക്കാലിക നിയമനം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കോസ്റ്റല്‍ വാര്‍ഡർമാരായാണ് നിയമനം നൽകുക.
It was promised in the aftermath of Ockhi that persons from fisherfolk families will be appointed as coastal wardens. Keeping that promise, today’s cabinet has decided to make 200 coastal warden appointments in the police department on a temporary basis.