ദുബായ്: സമാനതകളില്ലാത്ത പ്രളയദുരിതമനുഭവിക്കുന്ന കേരളത്തിന് പിന്തുണയറിയിച്ച് ദുബായ് പോലീസിന്റെ വീഡിയോ സന്ദേശം. ദുബായ് പോലീസ് എല്ലായ്പ്പോഴും നിങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് വീഡിയോ സന്ദേശത്തില്‍ പറയുന്നത്.
‘ഞങ്ങള്‍ ദുബായ് പൊലീസ് എല്ലായ്പ്പോഴും നിങ്ങള്‍ക്കൊപ്പമുണ്ട്. ‘ എന്ന് ഹിന്ദിയിലും
‘കൈവിടരുത്, നിങ്ങളുടെ കൂടെ ഞങ്ങളുണ്ട്’ എന്ന് മലയാളത്തിലും ‘ഞങ്ങള്‍ നിങ്ങളെ പിന്തുണയ്ക്കുന്നു’ എന്ന് ഇംഗ്ലീഷിലും വീഡിയോ സന്ദേശത്തില്‍ പറയുന്നു.
പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിന് എല്ലാതരത്തിലുളള സഹായവും യു.എ.ഇ തുടക്കം മുതല്‍ തന്നെ വാഗ്ദാനം ചെയ്തിരുന്നു. യു.എ.ഇ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു സംഘടന ബിസിനസുകാരില്‍ നിന്നും 15 മില്യണ്‍ ദിര്‍ഹം കേരളത്തിനായി സമാഹരിച്ചിട്ടുണ്ട്.
കൂടാതെ യു.എ.ഇ കേരളത്തിന് 700 കോടി രൂപ ധനസഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി യു.എ.ഇ ഒരു പ്രത്യേക കമ്മിറ്റി രൂപീകരിച്ച് ധനസഹായം നടത്തിക്കൊണ്ടിക്കുകയാണ്. ജംസ് എഡ്യുക്കേഷന്‍ ഫൗണ്ടറും ചെയര്‍മാനുമായ സണ്ണി വര്‍ക്കി 5 മില്യണ്‍ ദിര്‍ഹം ഈ കമ്മിറ്റിയ്ക്കു നല്‍കിയിരുന്നു.