കൊച്ചി: മലയാളി സിനിമാ പ്രേക്ഷകരെ തീരാ ദുഖത്തിലാഴ്ത്തി അകാലത്തില്‍ വിടപറഞ്ഞ പ്രിയ നടന്‍
നടന്‍ കലാഭലവന്‍ മണിയുടെ മരണത്തെക്കുറിച്ച് സിബിഐ സംവിധായകന്‍ വിനയന്റെ മൊഴിയെടുക്കും.
കലാഭലവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി എടുത്ത ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തില്‍ മണിയുടെ മരണത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലിനെ അടിസ്ഥാനമാക്കിയാണ് സിബിഐയുടെ നീക്കം. ബുധനാഴ്ച സിബിഐ ഓഫീസില്‍ ഹാജരാകുമെന്ന് വിനയന്‍ അറിയിച്ചു.
സിബിഐയുമായി സഹകരിക്കുമെന്ന് വിനയന്‍ പറഞ്ഞു. ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ ക്ലൈമാക്‌സിലാണ് കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ചില വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ളത്.
ഈ വെളിപ്പെടുത്തലിന്റെ യാഥാര്‍ത്ഥ്യം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് സിബിഐ സംവിധായകന്റെ മൊഴിയെടുക്കുന്നത്.
രണ്ടുമണിക്കൂറും 40മിനിറ്റുമാണ് ചിത്രം. സിനിമയിലും ജീവിതത്തിലും മണിക്ക് ജാതി പ്രതിബന്ധമായി നില്‍ക്കുന്നതും മദ്യപാനം വില്ലനായി എത്തിയതോടെ സാമ്ബത്തികമായി ചതിക്കപ്പെടുന്നതും ചിത്രത്തില്‍ കാണിക്കുന്നുണ്ട്.
അതേസമയം മാക്ട പിളര്‍ത്തി ഫെഫ്ക രൂപീകരിച്ചതും വിനയനേയും തിലകനേയും വിലക്കിയതും ചിത്രത്തില്‍ കാണിക്കുന്നുണ്ട്.
2016 മാര്‍ച്ച് ആറിന് ആയിരുന്നു കലാഭവന്‍ മണിയുടെ മരണം. മണിയുടേത് കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചതിനെ തുടര്‍ന്ന് അന്വേഷണം സിബിഐക്ക് വിടുകയായിരുന്നു.