രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കുത്തനെ വര്‍ധിക്കുന്നതിന് ഉത്തരവാദി കേരള സര്‍ക്കാര്‍: വിചിത്ര വാദവുമായി കെ സുരേന്ദ്രന്‍

21

തിരുവനന്തപുരം: രാജ്യത്ത് പെട്രോള്‍ വില കുതിച്ചുയരുന്നതില്‍ കേരള സര്‍ക്കാരിനെ കുറ്റപ്പെടുത്തി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. പെട്രോള്‍ വില വര്‍ധന കുറയാന്‍ കേരള സര്‍ക്കാര്‍ ടാക്‌സ് പിന്‍വലിക്കണമെന്നാണ് കെ സുരേന്ദ്രന്റെ വാദം. അല്ലെങ്കില്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ പറയണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം പെട്രോള്‍ വില നിയന്ത്രിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ നിഷ്‌ക്രിയ നിലപാടിനെക്കുറിച്ച സുരേന്ദ്രന്‍ പ്രതികരിച്ചില്ല.

Advertisements

യുപിഎ സര്‍ക്കാരിന്റെ കാലത്ത് പെട്രോള്‍ വില വര്‍ധനയ്‌ക്കെതിരെ രാജ്യവ്യാപകമായി ബിജെപി സമരം നടത്തിയിരുന്നു. കേരളത്തില്‍ വണ്ടി തള്ളിക്കൊണ്ടായിരുന്നു ബിജെപിയുടെ സമരം. ബി.ജെ.പി അധികാരത്തില്‍ വന്ന് നാലാം വര്‍ഷത്തിലും ഇന്ധന വില നിര്‍ണയാധികാരം എണ്ണക്കന്പനികളില്‍ നിന്നും തിരിച്ചെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യം നിലനില്‍ക്കെയാണ് ബി.ജെ.പി നേതാവ് സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി രംഗത്ത് വന്നത്.

അതേ സമയം വരുന്ന ബുധനാഴ്ച, ജനുവരി 24 ന് സംസ്ഥാനത്ത് വാഹന പണിമുടക്കിന് ആഹ്വാനം. ഡീസല്‍, പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് സമരം. സ്വകാര്യ ബസ്, ഓട്ടോ, ലോറി, ടാക്സി തുടങ്ങിയവ പണിമുടക്കില്‍ പങ്കെടുക്കും. സംയുക്ത യൂണിയനാണ് സമരം പ്രഖ്യാപിച്ചത്. ബിഎംസ് പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കും.

നേരത്തെ, നിരക്ക് വര്‍ധന നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി ഒന്നു മുതല്‍ അനിശ്ചിത കാല ബസ് സമരം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി 24ന് സെക്രട്ടറിയേറ്റിനു മുന്നില്‍ ബസ്സുടമകള്‍ രാപ്പകല്‍ സമരം നടത്തുമെന്നും ഓള്‍ കേളാ ബസ് ഓപ്പറേറ്റേര്‍സ് കോര്‍- ഓഡിനേഷന്‍ കമ്മിറ്റി അറിയിച്ചിരുന്നു.

Advertisement