ജയലളിതയുടെ 4000 കോടിയുടെ അനധികൃത സമ്പത്ത് ഇനി ജനങ്ങള്‍ക്ക്

17

ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജെ ജയലളിത അനധികൃതമായി സമ്പാദിച്ച സ്വത്ത് ഇനി തമിഴ്മക്കള്‍ക്ക് സ്വന്തം. 4000 കോടിക്ക് മേല്‍ മൂല്യമുള്ള സ്വത്താണ് തമിഴ്‌നാട് സംസ്ഥാനം ഏറ്റെടുത്തു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ജൂണ്‍ ഒന്നിന് ആരംഭിച്ച സ്വത്ത് കണ്ടെടുക്കല്‍ ഇപ്പോഴും തുടരുകയാണ്. രാജ്യചരിത്രത്തില്‍ ആദ്യമായാണ് അഴിമതി നടത്തിയ ഒരു രാഷ്ട്രീയനേതാവിന്റെ അനധികൃത സമ്പത്ത് പിടിച്ചെടുക്കുന്നത്.

Advertisements

ജയലളിത വില്‍പത്രം എഴുതിയിട്ടില്ല. ജയലളിതയെ സുപ്രീം കോടതി കുറ്റവിമുക്തയാക്കിയിട്ടില്ല. വിജിലന്‍സും കോടതിയും മരവിപ്പിച്ച സ്വത്താണ് ജയലളിതയുടേത്. അത് സംസ്ഥാനത്തിനു തന്നെ ലഭ്യമാകണമെന്നതാണ് നിയമം.

നേരത്തെ 1991 ല്‍ മുഖ്യമന്ത്രിയായ ശേഷം ജയലളിത നേടിയ സ്വത്ത് മുഴുവനും അനധികൃതമാണെന്ന് 1996 ല്‍ കോടതി കണ്ടെത്തിയിരുന്നു. 1000 കോടിയാണ് അന്ന് കോടതി ഈ സമ്പത്തിന് മൂല്യം കണക്കാക്കിയത്. ഇപ്പോഴത്തെ മൂല്യം അനുസരിച്ച് 4000 കോടി വരുമെന്നാണ് ഏറ്റവും കുറഞ്ഞ വിലയിരുത്തല്‍. ഇതിനിടെ സ്വത്ത് സംരക്ഷിക്കാന്‍ അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കണമെന്നാവശ്യപ്പെട്ട് അഡ്വ.കെ പുകലേന്തി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

കര്‍ണാടകത്തിലെ കോടതി ലോക്കറില്‍ 28 കിലോ സ്വര്‍ണമാണ് ജയലളിതയുടേതായി സൂക്ഷിച്ചിരിക്കുന്നത്. ഇതിനു പുറമേ തമിഴ് നാട്ടിലും ഹൈദരാബാദിലും സ്വത്തുണ്ട്. പോയസ് ഗാര്‍ഡന്‍സിലെ സ്വത്ത് ഇതിനു പുറമേയാണ്.

Advertisement