തുടർച്ചയായി ഐപിഎൽ മൽസരങ്ങളിൽ ഫോം നഷ്ടപ്പെട്ട് ഉഴലുന്ന ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഓസ്ട്രേലിയൻ താരം ഷെയ്ൻ വാട്സനെതിരെ ആരാധകരുടെ രോഷം.
നിരവധി പേരാണ് വാട്സനെ ടീമിനന്റെ പ്ലേയിംഗ് ഇലവനിൽ നിന്നും പുറത്താക്കാൻ ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയിയിൽ ഇതുസംബന്ധിച്ച് വലിയ ക്യാമ്പയിനുകൾ നടക്കുന്നുണ്ട്.
ഈ സീസൺ ഐപിഎല്ലിിൽ ഇതിനോടകം പത്ത് മത്സരങ്ങൾ കളിച്ച വാട്സന് ഇതുവരെ 147 റൺസാണ് ആകെ സ്‌കോർ ചെയ്യാനായത്. ഇതാണ് താരത്തിനെതിരെ ആരാധകർക്ക് രോഷം തോന്നാൻ കാരണം.
വാട്സൺ പാകിസ്ഥാൻ സൂപ്പർ ലീഗിലെ തകർപ്പൻ പ്രകടനവുമായിട്ടാണ് ഈ സീസണിൽ കളത്തിലിറങ്ങിയത്.
എന്നാൽ ഡൽഹിക്കെതിരെ നേടിയ 44 റൺസ് മാത്രമാണ് വാട്സന്റെ എടുത്ത് പറയാനാകുന്ന പ്രകടനം.
അതെസമയം ചെന്നൈ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. 10 മത്സരങ്ങളിൽ നിന്ന് 14 പോയിന്റാണ് ചെന്നൈ സ്വന്തമാക്കിയിട്ടുളളത്. ഡൽഹി ക്യാപിറ്റൽസ് ആണ് പോയിന്റ് പട്ടികയിൽ ഒന്നാമത് എത്തിയിരിട്ടുള്ളത്.