ഓസ്‌ട്രേലിയക്കും ന്യൂസിലന്‍ഡിനുമെതിരായ ഏകദിന പരമ്പരകള്‍ക്കും, ന്യൂസിലന്‍ഡിനെതിരെയുള്ള ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീം ശ്രദ്ധേയമായത് മഹേന്ദ്ര സിംഗ് ധോണിയുടെ മടങ്ങിവരവ് എന്ന നിലയിലാണ് .
എന്നാല്‍ ടീമില്‍ ഒട്ടും ഫോമിലില്ലാത്ത കെഎല്‍ രാഹുല്‍ ഇടംപിടിച്ചത് ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട്.
ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ മോശം ഫോമിനെ തുടര്‍ന്ന് ഏറെ പഴികേള്‍ക്കുന്ന താരമാണ് രാഹുല്‍.
ഒടുവില്‍ മൂന്നാം ടെസ്റ്റിലുളള ഇന്ത്യന്‍ ടീമില്‍ നിന്ന് രാഹുലിനെ പുറത്താക്കുകയും ചെയ്തു. തൊട്ട് മുമ്പ് ഓസ്‌ട്രേലിയക്കെതിരെ നടന്ന ടി20 പരമ്പരയിലും നിരാശാജനകമായിരുന്നു രാഹുലിന്റെ പ്രകടനം.
ഇതോടെ രാഹുലിന്റെ കരിയറിന് വരെ താല്‍കാലികമായി അന്ത്യം പ്രവചിച്ചവരെ അത്ഭുതപ്പെടുത്തിയാണ് ഏകദിന,ടി20 ടീമുകളില്‍ രാഹുല്‍ ഇടംപിടിച്ചത്.
ഏകദിന ടീമില്‍ വളര്‍ന്നുവരുന്ന യുവതാരം റിഷഭ് പന്തിനെ വരെ പുറത്തിരുത്തുമ്പോഴാണ് ടീമിന് ഇതിനോടകം ബാധ്യതയായ രാഹുല്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചത്.
ഇതോടെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ തോതില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ നടപടിക്രമങ്ങള്‍ പരിഷ്‌ക്കരിക്കേണ്ടത് അത്യാവശമാണെന്നാണ് ആരാധകര്‍ പറയുന്നത്.