ന്യൂഡല്‍ഹി: പുല്‍വാമയ്ക്ക് തിരിച്ചടിയുമായി പാക് അധീനകശ്മീരിലെ ഭീകരതാവളം ആക്രമിച്ച് ഇന്ത്യ. ഇന്ന് പൂലർച്ചെ 3.30നാണ് വ്യോമസേന ആക്രമണം നടത്തിയത്. അതിര്‍ത്തിക്കപ്പുറത്തെ ഭീകര താവളങ്ങള്‍ പൂര്‍ണമായി തകര്‍ത്തെന്ന് വ്യോമസേന. 12 മിറാഷ് വിമാനങ്ങള്‍ ആക്രമണത്തില്‍ പങ്കെടുത്തു.
മിറാഷ് യുദ്ധവിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്. 1000 കിലോ ബോംബാണ് നിയന്ത്രണരേഖയ്ക്ക് അപ്പുറത്തുള്ള ഭീകരക്യാംപുകളിൽ വര്‍ഷിച്ചത്.
ഇന്ത്യ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും വ്യോമസേന വൃത്തങ്ങൾ എഎൻഐ ന്യൂസ് ഏജൻസിയോടാണ് തിരിച്ചടിയുടെ വിവരം വെളിപ്പെടുത്തിയത്.
ഇന്ത്യൻ സമയം 3.30 ന് ഇന്ത്യൻ സൈന്യം പാക് അധീന കാശ്മീരിലെ ചില ഭീകരക്യാമ്പുകൾ തകർത്തു എന്നാണ് ഇന്ത്യൻ വ്യോമസേനയെ ഉദ്ദരിച്ചുകൊണ്ട് എഎൻആഐ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നേരത്തെ ഇന്ത്യൻ വ്യോമസേന നിയന്ത്രണരേഖ ലംഘിച്ചെന്ന് പാക്കിസ്ഥാൻ ആരോപിച്ചിരുന്നു.
ബാലാക്കോട്ടില്‍ സ്ഫോടക വസ്തുക്കള്‍ വീണെന്നും ഇതിനിടെ ആരോപണമുയര്‍ന്നു.പാക് സേനാ വകതാവ് മേജർ ജനറൽ ആസിഫ് ഗഫൂർ ട്വിറ്ററിലൂടെയാണ് ഇക്കാര്യം ആരോപിച്ചത്. പാക് വ്യോമസേന ഉടൻ പ്രതികരിച്ചെന്നും സേന വക്താവ് പറഞ്ഞു.