തിരുവനന്തപുരം: നഴ്‌സറിലെ പടിയില്‍ തട്ടിവീണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശിശ്രൂഷിച്ചതിന് കുട്ടിയുടെ മാതാപിതാക്കളില്‍ നിന്നും ഈടാക്കിയത് ഭീമന്‍ തുക. തിരുവനന്തപുരത്തെ എസ്പി ഫോര്‍ട്ട് ആശുപത്രില്‍ നിന്നാണ് തലയില്‍ ഒരു സ്റ്റിച്ചിട്ടതിന് 21,950 രൂപ ഈടാക്കിയത്.
Advertisements
അനസ് മുഹമ്മദ് എന്ന അഞ്ച് വയസുകാരനെ നഴ്‌സറിയുടെ പടിക്കല്‍ തട്ടി വീണതിനെ തുടര്‍ന്നാണ് എസ്പി ഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ബില്ലില്‍ ഓപ്പറേഷന് വേണ്ടി 13,750 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓപ്പറേഷന് ആവശ്യമായ സാധനങ്ങള്‍ക്ക് 2300 രൂപയും ഈടാക്കിയിരിക്കുന്നു.
കുട്ടിയുടെ കണ്ണിന് മുകളിലായി പറ്റിയിരിക്കുന്ന മുറിവിന് സ്റ്റിച്ചിടാനാണ് ഇത്രയും തുക മേടിച്ചതെന്നാണ് ആക്ഷേപം ഉയരുന്നത്.
Advertisement