ഗള്‍ഫ് കേന്ദ്രീകരിച്ച് പെണ്‍വാണിഭവും കവര്‍ച്ചയും, പ്രധാനപ്രതി കൊല്ലത്ത് പിടിയില്‍

18

കൊല്ലം: ഗള്‍ഫ് നാടുകള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭവും കവര്‍ച്ചയും നടത്തിവന്ന സംഘത്തിലെ പ്രധാനപ്രതിയെ കൊല്ലത്ത് വെച്ച് പിടികൂടി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി 42കാരനായ അനില്‍ എന്ന അനിലാല്‍ അബ്ദുള്‍ വാഹിദാണ് അറസ്റ്റിലായത്. അനിലിന്റെ മുന്‍ ഭാര്യ കൊല്ലം സ്വദേശിനിയുടെ പരാതിയിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ രാത്രി തന്നെ റിമാന്‍ഡ് ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍.

വിവിധ പേരുകളിലാണ് ഇയാള്‍ അറിയപ്പെടുന്നത്. ജെയിംസ്, ആന്റണി, ഹരികൃഷ്ണന്‍ എന്നിവ പേരുകളില്‍ ചിലതാണ്. വിവാഹപ്പരസ്യങ്ങളില്‍ രണ്ടാം വിവാഹത്തിനുള്ള പരസ്യങ്ങളില്‍ മറുപടി നല്‍കിയാണ് തട്ടിപ്പിന് ഇയാള്‍ തുടക്കം ഇടുന്നത്.

Advertisements

രണ്ടാം വിവാഹ പരസ്യങ്ങളില്‍ മറുപടി നല്‍കി ഇത്തരം സ്ത്രീകളെ വലയില്‍ വീഴിക്കുന്നു, തുടര്‍ന്ന് ഇവരെ വിവാഹം ചെയ്ത ശേഷം സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുക്കുന്നു. പറ്റുന്നവരെ ലൈംഗിക വ്യാപാരത്തിന്‌ ഉപയോഗിക്കുന്നതുമാണ് ഇയാളുടെ രീതി. വാടകവീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ തൃശ്ശൂരില്‍ അറസ്റ്റിലായ സീന അനിലിന്റെ സംഘത്തിലെ പ്രധാനിയാണെന്ന് പോലീസ് പറയുന്നു.

ഇത്തരത്തില്‍ പറ്റിക്കപ്പെട്ട കൊല്ലും സ്വദേശിനിയാണ് പരാതി നല്‍കിയത്. 20 ലക്ഷം രൂപയും 40 പവനുമാണ് ഇവരില്‍ നിന്നും തട്ടിയെടുത്തത്. നാലില്‍ അധികം സ്ത്രീകളെ ഇയാള്‍ ഇത്തരത്തില്‍ വിവാഹം ചെയ്ത് ചതിയില്‍ പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. ദുബായില്‍ മലയാളി ബിസിനസുകാരന്റെ വീട്ടുവേലക്കാരിയെ സ്വാധീനിച്ച് ജ്യൂസില്‍ മയക്ക്മരുന്ന് നല്‍കി വ്യവസായിയെ നഗ്നനാക്കി വീട്ടുവേലക്കാരിക്കൊപ്പം നിര്‍ത്തി ചിത്രം പകര്‍ത്തി ബ്ലാക്കമെയില്‍ ചെയ്യുകയും പണം തട്ടുകയും ചെയ്ത കേസിലും ഇയാള്‍ തന്നെയാണ് പ്രതിയെന്ന് പരാതിക്കാരി മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.

2015ലാണ് പരാതിക്കാരിയും അനിലും തമ്മിലുള്ള വിവാഹം നടക്കുന്നത്. സ്ത്രീക്ക് ആദ്യ ബന്ധത്തില്‍ ഒരു മകളുണ്ട്.അനില്‍ നാല് പ്രാവശ്യം സ്ത്രീയെ ദുബായില്‍ കൊണ്ടുപോയിരുന്നു, ദുബായില്‍ ജോലിയെന്ന് തെറ്റിധരിപ്പിച്ചാണ് ഇയാള്‍ പരാതിക്കാരിയെ വിവാഹം ചെയ്തത്.

Advertisement